Jump to content

താൾ:General-science-pusthakam-1-1958.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

39

വാരത്തിൽ എത്തുകയും അവിടെനിന്നു ഉറവുകളായി പുറത്തേക്കുവന്നു ചാലുകളിൽ ഒഴുകുന്ന വെള്ളത്തോടു ചേർന്ന് അരുവികളായിതീരുകയും ചെയ്യുന്നു. അനവധി അരുവികൾ ചേർന്നാണു് നദികൾ ഉണ്ടാകുന്നത്. നദീജലം ഒഴുകിക്കൊണ്ടിരിക്കുന്നതുകൊണ്ടു ശുദ്ധജലമാണെന്നു പറയാറുണ്ട്. എങ്കിലും നദീജലവും പലവിധത്തിലും അശുദ്ധമായിതീരുന്നതിന്നു ഇടയുണ്ടു്.

നദി ഒഴുകിപ്പോകുമ്പോൾ അതിന്റെ ഇരുവശത്തു നിന്നും അലിഞ്ഞു ചേരുന്നവയും അലിഞ്ഞു ചേരാത്തവയുമായ മാലിന്യങ്ങളും ജന്തുക്കളുടെയും സസ്യാദികളുടെയും അവശിഷ്ടങ്ങളും നദീജലത്തിൽ ചേരുവാൻ ഇടയാകുന്നു. ജനങ്ങൾ കുളിക്കുക, കന്നുകാലികളെ കുളിപ്പിക്കുക, വസ്ത്രം അലക്കുക എന്നിവ കൊണ്ടും നദീജലം മലിനമാകുന്നു. അതിനാൽ നദീജലം പാനയോഗ്യമാണെന്നു പറയുവാൻ വയ്യ.


നദീജലം ഇതേ സമയത്തു കുറെയൊക്കെ ശുദ്ധമാകുന്നതിനും വഴിയുണ്ടു്. നദീജലം മണലിൽ കൂടി ഒഴുകുന്നതുകൊണ്ടു് കുറെ ശുദ്ധീകരിക്കപ്പെടുന്നു. അലിഞ്ഞു ചേരാത്ത മാലിന്യങ്ങൾ കുറെ ഒഴുകിചെല്ലുമ്പോൾ താഴ്ന്നുപോകുകയൊ അല്ലെങ്കിൽ കരയോടു ചേരുകയൊ ചെയ്യുന്നതുകൊണ്ടും നദീജലത്തിലെ അഴുക്കിന്നു കുറവുണ്ടാകാം. സൂര്യപ്രകാശം ധാരാളം വെള്ള

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/45&oldid=220436" എന്ന താളിൽനിന്ന് ശേഖരിച്ചത്