ഭാഗങ്ങൾ മലമായി പുറത്തേയ്ക്കും പോവുകയും ചെയ്യുന്നു.
ഭക്ഷണം കഴിക്കുമ്പോൾ അതു ചെല്ലുന്നത്അന്നനാളിയിലേയ്ക്കാണു്. വായ മുതൽ ഗുദം വരെ നീണ്ടും ഇടയ്ക്കിടയ്ക്കും വലയങ്ങളായി മടങ്ങിയും, കിടക്കുന്ന ഒരു കുഴലാണു് അന്നനാളി. കുഴലിൽ ഇടയ്ക്കിടയ്ക്കും സഞ്ചി പോലെ വികസിച്ച ഭാഗങ്ങളുമുണ്ട്.
അന്നനാളിയോടു ബന്ധപ്പെട്ടു് അവിടവിടെ പചനഗ്രന്ഥികളുമുണ്ട്. ഇവ പചന രസത്തെ നിൎമ്മിക്കുകയും അന്നനാളിയിലേയ്ക്കു ഒഴുക്കുകയും ചെയ്യുന്നു. ഓരോ തരം പചന രസത്തോടു കലരുമ്പോൾ ഭക്ഷണത്തിലെ ഓരോ ഘടകം പചിക്കപ്പെടുന്നു.
ഉദാഹരണത്തിനു് വായിൽ വെച്ച് ഭക്ഷണത്തിനുണ്ടാകുന്ന പരിണാമം നോക്കുക. വായിലേയ്ക്കു പ്രവേശിച്ചതിനു ശേഷം പല്ലുകൾ കൊണ്ടു ഭക്ഷണം ചവച്ചരയ്ക്കുകയും, ഉമിനീരിനോടു ചേർത്തു നാവുകൊണ്ടു കുഴച്ചുമറിക്കുകയും ചെയ്യുന്നു. ഉമിനീർ അല്ലെങ്കിൽ ലാലാരസം ഒരു പചനരസമാണു്. മൂന്നു ജോടി ലാലാ ഗ്രന്ഥികളിൽനിന്നു് പ്രവഹിക്കുന്ന ഈ രസം ഭക്ഷണത്തിലുള്ള അന്നജം എന്ന ഘടകത്തെ പചിച്ചു പഞ്ചസാരയാക്കുന്നു.ചോറു് കുറച്ചുനേരം വായിലിട്ടുചവച്ചാൽ മധുരിയ്ക്കുന്നത് ഇതുകൊണ്ടാണു്. അന്നജം വെള്ളത്തിൽ അലിയുകയില്ല. പഞ്ചസാര അലിഞ്ഞു ലായിനിയായിത്തീരുന്നു. ലാലാരസത്തിൻ്റെ പ്രവർ