ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
30
തായ തോതിൽ തികഞ്ഞിട്ടുള്ള ആഹാരമാണു കഴിക്കേണ്ടതു്. അമിതമായി ചോറുണ്ടു് വയർ വീർപ്പിക്കുന്നതു നന്നല്ല. പച്ചക്കറികളും പഴങ്ങളും നെയ്യും തൈരും വേണ്ടതിൻവണ്ണം ഉപയോഗിച്ചാൽ അന്നാഹാരം മിതപ്പെടുത്തുവാൻ സാധിക്കും.
ഭക്ഷണം കഴിഞ്ഞാൽ പല്ലും വായും നല്ലപോലെ വെടിപ്പാക്കുവാൻ പ്രത്യേകം മനസ്സിരുത്തണം. ഊണു കഴിഞ്ഞുടൻ തന്നെ ശരീരം കൊണ്ടോ മനസ്സുകൊണ്ടോ അധ്വാനിക്കാൻ തുടങ്ങരുതു്. അരമണിക്കൂറോളം നിർബാധമായി വിശ്രമിക്കുകയാണു വേണ്ടതു്. ചങ്ങാതിമാരോടൊപ്പം ലഘുവിനോദങ്ങളിലേർപ്പെടുന്നതും കൊള്ളാം.
______
______
______
നാം ഭക്ഷിക്കുന്ന ആഹാരത്തിനു്
എന്തു സംഭവിക്കുന്നു?
എന്തു സംഭവിക്കുന്നു?
നാം കഴിക്കുന്ന ഭക്ഷണ സാധനങ്ങൾക്ക് എന്തു സംഭവിക്കുന്നു? ഭക്ഷണത്തിൻ്റെ നല്ലൊരംശത്തിനു ദഹനം അഥവാ പചനം സംഭവിക്കുന്നു. പചിക്കപ്പെട്ട അംശം ശരീരത്തിലേയ്ക്കു ലയിക്കുന്നു. ശേഷിച്ച