നം കൊണ്ടാണല്ലോ ഇങ്ങനെ സംഭവിക്കുന്നതു്.
എല്ലാപചനരസങ്ങളുടെയും പ്രവർത്തനഫലം ഇതു
തന്നെയാണ്. അവ അലിയാത്ത രൂപത്തിലുള്ള ഭക്ഷണ ഘടകങ്ങളെ അലിയുന്ന രൂപത്തിലാക്കി, ലായിനികളാക്കിത്തീർക്കുന്നു. ഈ പ്രവർത്തനത്തെയാണുപചനം എന്നു പറയുന്നത്.
ലായിനികളുടെ രൂപത്തിൽ മാത്രമേ ഭക്ഷണത്തെ ശരീരത്തിലേ
വലിച്ചെടുക്കാൻ പറ്റൂ. പചനത്തിന്റെ ആവശ്യം ഇതിൽനിന്നു
സ്പഷ്ടമാകുന്നുണ്ടല്ലോ. വായആമം (stomach). ചെറുകുടൽ
എന്നീ സ്ഥലങ്ങളിൽ വെച്ചാണുപചനം അധികവും നടക്കുന്നതു .
വെള്ളത്തിൽ അലിഞ്ഞു ചേർന്ന അവസ്ഥയിൽ ഭക്ഷണത്തിലെ പോഷകാംശങ്ങൾ അന്നനാളിയുടെചുമരുകളിലുള്ള ചോരക്കുഴലുകളിലേയ്ക്കു നിഷ്പ്രയാസം പകരുന്നു. എന്നിട്ട് രക്തപ്രവാഹത്തിലൂടെ ഈ ഭക്ഷണം ശരീരത്തിൽ സൎവത്ര എത്തിച്ചേരുകയും ചെയ്യുന്നു. (പചനവ്യൂഹത്തിന്റെ ചിത്രം)
പചനത്തിനു ശേഷം ഭക്ഷണത്തിൽ ബാക്കിയായ അംശം അഥവാ മലം കീഴോട്ടുവന്നു യഥാസ മയം ഗുദത്തിലൂടെ വിസർജ്ജിക്കപ്പെടുന്നു.