Jump to content

താൾ:General-science-pusthakam-1-1958.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാഠം 6

വാർഷികചലനം

ഭൂമി അതിന്റെ അച്ചുതണ്ടിന്മേൽ സ്വയം തിരി യുന്നതുകൊണ്ടാണു രാവും പകലും ഉണ്ടാകുന്നതെന്നു മുൻപു പറഞ്ഞുവല്ലോ. ഭൂമിക്ക് ഇനി ചലനം കൂടിയുണ്ടു്. അതിനു സൂൎയ്യനു ചുറ്റും അണ്ഡാകൃതിയി ലുള്ള ഒരു സഞ്ചാരപഥം ഉണ്ടു്. ഭൂമി സ്വയം തിരി യുന്നതോടൊപ്പം ഈ സഞ്ചാരപഥത്തിൽ കൂടി സൂൎയ്യനെ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നുണ്ടു് . ഈ രണ്ടു ചല നങ്ങളും ഒരേസമയത്തു എല്ലായ്പോഴും നടന്നുകൊ ണ്ടിരിക്കുന്നുണ്ടു്.

ഒരു ഉദാഹരണം പറയാം. നിങ്ങൾ പമ്പരം തിരിക്കാറില്ലെ? പമ്പരം സ്വയം തിരിയുന്നതോടൊപ്പം വട്ടത്തിൽ സഞ്ചരിക്കുകയും ചെയ്യുന്നു. അതുപോലെത ന്നെയാണു് ഭൂമിക്കു രണ്ടുതരത്തിലുള്ള ചലനങ്ങൾ ഒരേ സമയത്തു ഉണ്ടായിക്കൊണ്ടിരിക്കുന്നതു്.

ഭൂമി അതിന്റെ സഞ്ചാരപഥത്തിൽകൂടി സൂൎയ്യനെ ഒരിക്കൽ ചുറ്റിവരുന്നതിന്നു 365 1/4 ദിവസം എടുക്കുന്നു. ഈ ഗമനകാലത്തെ ഭൂമിയുടെ വാർഷിക ചലനകാലം എന്നു പറയുന്നു.

ഭൂമിയുടെ അക്ഷദണ്ഡത്തിന്റെ ചരിവും സൂൎയ്യനു ചുറ്റുമുള്ള അണ്ഡാകൃതിയിലുള്ള അതിന്റെ ഗമനമാർ ഗ്ഗവുമാണു പല കാലാവസ്ഥകൾ ഭൂമിയിൽ ഉണ്ടാക്കുന്നതു്.

‌--
"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/24&oldid=222278" എന്ന താളിൽനിന്ന് ശേഖരിച്ചത്