Jump to content

താൾ:General-science-pusthakam-1-1958.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
17

ഭൂമിക്കു് ഒരിക്കൽ തിരിയുന്നതിനു 24 മണിക്കൂർ വേണം. ഭൂമിയുടെ ഒരൎദ്ധം സൂൎയ്യനിൽനിന്നു അകലുന്നതിനു 12 മണിക്കൂർ വേണം. അതുകൊണ്ട് 12 മണിക്കൂർ പകലും 12 മണിക്കൂർ രാവും അനുഭവപ്പെടുന്നു.

ഉദയാസ്തമന സമയങ്ങൾ എല്ലായിടത്തും ഒരുപോലെയല്ല. നമുക്ക് കിഴക്കായി കിടക്കുന്ന ജപ്പാനിൽ സൂൎയ്യോദയം കഴിഞ്ഞു കുറെ സമയത്തിനുശേഷമേ ഇന്ത്യയിൽ സൂൎയ്യോദയമുണ്ടാകുന്നു. ഇന്ത്യയിൽ സൂൎയ്യോദയം കഴിഞ്ഞു അഞ്ചരമണിക്കൂറിനു ശേഷമെ ഇംഗ്ലണ്ടിൽ സൂൎയ്യോദയം ഉണ്ടാകുന്നുള്ളു. ജപ്പാനിൽ അസ്തമനം കഴിഞ്ഞു കുറച്ചു കഴിഞ്ഞാലെ ഇന്ത്യയിൽ അസ്തമനം സംഭവിക്കുന്നുള്ളൂ.

ഇംഗ്ലണ്ടിലെ ഗ്രീനിച്ച് സമയമാണു് എല്ലാ രാജ്യങ്ങളും സ്റ്റാൻഡേർഡ് സമയമായി സ്വീകരിച്ചിരിക്കുന്നതു്. ഗ്രീനിച്ചിൽ കാലത്ത് 6 മണി എന്നതു് ഇന്ത്യയിൽ പകൽ 11 മണി 30 മിനിട്ടാണ്

——————
"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/23&oldid=223100" എന്ന താളിൽനിന്ന് ശേഖരിച്ചത്