Jump to content

താൾ:General-science-pusthakam-1-1958.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
16

കത്തുന്ന വിളക്കുവച്ചു് അതിന്നുനേരെ എതിർവശത്തു ഒരു ഭൂഗോള മാതൃകയും വെക്കാം. ഇപ്പോൾ നോക്കി യാൽ വിളക്കിന്നഭിമുഖമായിരിക്കുന്ന ഭൂഗോളത്തിൻറ ഭാഗത്തു വെളിച്ചം തട്ടുന്നതായും മറുഭാഗത്തു വെളിച്ചം തട്ടാത്തതുകൊണ്ടു ഇരുണ്ടിരിക്കുന്നതായും കാണാം. ഈ രണ്ടു വിഭാഗത്തേയും വേർതിരിക്കുന്നതിന്നു ഛായയിൽ അടയാളപ്പെടുത്തുക. പകുതിഭാഗത്തു വെളിച്ചം തട്ടി യിരിക്കുന്നതായും പകുതിവെളിച്ചം കിട്ടാത്തതുകൊണ്ടു ഇരുണ്ടതായും കാണുന്നു. ഇനി ഗോളത്തെ ഇടത്തുനി ന്നു വലത്തോട്ടേയ്ക്കു തിരിക്കുമ്പോൾ വെളിച്ചം കിട്ടി ക്കൊണ്ടിരുന്ന ഭാഗം അകന്നുപോകുകയും കിട്ടാതിരുന്ന ഭാഗം വിളക്കിന്നഭിമുഖമായി വരുകയും അവിടെ വെളിച്ചം കിട്ടുകയും ചെയ്യുന്നു.

ഇപ്രകാരം തന്നെയാണു ഭൂമിയിലും സംഭവിക്കു ന്നത്. സൂൎയ്യൻ ഒരു സ്ഥലത്തു ജ്വലിച്ചുകൊണ്ടു നിൽ ക്കുന്നു. ഭൂമിയുടെ ഒരു ഭാഗം സൂൎയ്യന്നഭിമുഖമായി വരുന്നു. അപ്പോൾ ആ ഭാഗത്തിൽ സൂൎയ്യപ്രകാശം തട്ടുന്നു. ആ ഭാഗത്തിനു പകലാണു്. മറുഭാഗത്തിന്നു വെളിച്ചം കിട്ടുന്നില്ല. ആ ഭാഗത്തിന്നു രാത്രിയുമാണു്. ഭൂമി സദാ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നതുകൊണ്ടു് വെളിച്ചവും ഇരുട്ടും ഒരു ഭാഗത്തു മാറി മാറി ഉണ്ടായിക്കൊണ്ടിരി ക്കുന്നു. സൂൎയ്യപ്രകാശം കിട്ടുമ്പോൾ പകലും ഇല്ലാത്ത പ്പോൾ രാത്രിയുമാണ്.

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/22&oldid=222274" എന്ന താളിൽനിന്ന് ശേഖരിച്ചത്