താൾ:Gdyamalika vol-2 1925.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൦-ഗദ്യമാ​ലിക അതു ഭൂമിയിൽ നിന്നു വളരെ അകന്നിരിക്കുന്നതിനാൽ അതിന്നു് അർദ്ധശുക്രനുണ്ടായിരുന്നതിലും ശോഭയും ഭംഗിയും കുറവായി തോന്നുന്നു. ശുക്രന്റെ ക്ഷയവൃദ്ധികൾ നമ്മുടെ കണ്ണുകൾക്കൊണ്ടു കാണ്മാൻ കഴിയുന്നതല്ലെങ്കിലും ഒരു "ദൂരദർശിനി"(Telescope) യിക്കൂടി നോക്കിയാൽ കാണാവുന്നതാണ്. സാധാരണയായി നയനങ്ങൾക്കു ഗോചരമായിത്തീരുന്നതു് അതിന്റെ പ്രഭമാത്രമാകുന്നു. ഇറ്റലിരാജ്യത്തെ ഒരു ജ്യോതിശ്ശാസ്ത്രപണ്ഡിതമായഗലീലിയൊ (Galileo) എന്ന മഹാൻ ൧൭-ാം നൂറ്റാണ്ടിൽകൂടി ശുക്രനെ നോക്കിയപ്പോൾ, ചന്ദ്രനുള്ളതുപോലെ ക്ഷയവൃദ്ധികൾ ശുക്രനും ഉള്ളതായി കണ്ടതിൽ തനിക്കുതന്നെ വിശ്വാസമുണ്ടായില്ലത്രേ. എന്നാൽ അക്കാലത്തു് അസംഭവ്യമെന്നു നിരൂപിച്ചിരുന്ന ഈ അവസ്ഥ ഉണ്ടാവുന്നതാണെന്നു കാലാന്തരത്തിൽ സൂക്ഷ്മപരീക്ഷകൾ കൊണ്ടു തെളിഞ്ഞിട്ടുണ്ടു്. ശുക്രൻ അതിന്റെ അച്ചുതണ്ടിന്മേൽ ചുറ്റിത്തിരിയുന്നുണ്ടോ എന്ന സംഗതി ജ്യോതിശ്ശാസ്ത്രജ്ഞന്മാർക്കു വളരെകാലം തീർച്ചപ്പെടാതിരുന്നു. ഭൂമി ഉത്തരധ്രുവത്തിൽ നിന്നു് ദക്ഷിണധ്രുവത്തോളം എത്തുന്നതായ അച്ചുതണ്ടിന്മേൽ വലിയ പമ്പരം പോലെ സദാ ചുറ്റിത്തിരിയുന്നതിനാൽ ൨൪ മണിക്കൂറുകൊണ്ടു് ഒരുരാത്രിയും പകലുമുണ്ടാവാൻ കാരണമായിത്തീരുന്നു എന്നു നമുക്കറിയാമല്ലോ. ഇതുപോലെതന്നെ മറ്റുള്ള ഗ്രഹങ്ങളും അതാതിന്റെ അച്ചുതണ്ടിന്മേൽ തിരിയുന്നുണ്ടെന്നാണു് കണ്ടറിഞിട്ടുള്ളടുത്തോളം മനസ്സിലാക്കിയിട്ടുള്ളതു്. ശുക്രൻ കനത്ത മേഘത്തിൽ മൂടപ്പെട്ടിരിക്കുന്നതുകൊണ്ടു വല്ല അടയാളവും അതിന്റെ സമ്പ്രദായത്തെ സൂക്ഷ്മമായി ഗ്രഹിപ്പാൻ എളുപ്പത്തിൽ സാധിക്കുന്നില്ല. കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളിലായി ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ചെയ്തിട്ടുള്ള ദീർഘമായ സൂക്ഷ്മദർശനംകൊണ്ടു ശുക്രനും ഭൂമിയെപ്പോലെത്തന്നെ ൨൩-൨൪ മണിക്കൂറിൽ ഒരുവട്ടം ചുറ്റിത്തിരിയുന്നതായി അറിഞ്ഞിരിക്കുന്നു. ഒരു പരിഭ്രമണത്തിന്നു വേണ്ടിവരുന്ന സമയത്തെപ്പറ്റി ഭിന്നാഭിപ്രായക്കാരുണ്ടായിരുന്നു എങ്കിലും അവരുടെ അഭിപ്രായങ്ങളിൽ ൧-൨ മണിക്കൂറുകൊണ്ടുള്ള മേലുകീഴുമാത്രമെ ഉണ്ടായിരുന്നുള്ളു. ശുക്രന്റെ അച്ചുതണ്ടു ഭൂമിയുടേതിനേക്കാൾ അതിന്റെ ഗ്രഹപദ്ധതിയിലേയ്ക്കു ചാഞ്ഞു കിടക്കുന്നു എന്നും അവർ കണ്ടറിട്ടുണ്ടു്. ശുക്രന്റേ ഉപരിഭാഗത്തു കണ്ടുവരുന്നതായ ചില അവ്യക്ത കളങ്കങ്ങളുടെ ചലനമാണു് ഈ അഭിപ്രായങ്ങൾക്കു കാരണമായിത്തീർന്നിട്ടുള്ളതു്.

ഈയിടെ കുറേകാലമായിട്ടു മുൻപറഞ്ഞ അഭിപ്രായങ്ങൾക്കു ചില ഭേദഗതികൾ വന്നിട്ടുണ്ടു്. ക്രിസ്താബ്ദം ൮൨൦ വരെ സൂക്ഷ്മമെന്നു കരുതിയിരുന്ന സിദ്ധാന്തങ്ങൾ തീരെ തെറ്റാണെന്നു ചിലർ കാണിച്ചുതരുന്നു. സ്തീയം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/57&oldid=160057" എന്ന താളിൽനിന്ന് ശേഖരിച്ചത്