ശുക്രൻ-൪൧ പരാലി (Schesparelli) എന്ന മഹാൻ അതിജാഗ്രതയോടും ഉത്സഹത്തോടുംകൂടി രാത്രിയും പകലും ശുക്രന്റെ ഗതിയേ നോക്കി പഠിച്ചുവന്നിരുന്നു. ശുക്രന്നു ൨൪ മണിക്കൂറുകൊണ്ടു് ഒരു പരിഭ്രമണം ഉണ്ടാവുന്നു എങ്കിൽ മുൻ പ്രസ്താവിക്കപ്പെട്ട അവ്യക്തങ്ങക്കു തന്നിമിത്തം ശിഘ്രചലനമൊന്നും താൻ എത്രയും ക്ഷമയോടെ പരിശ്രമിച്ചു നോക്കീട്ടും കണ്ടില്ലെന്നു മാത്രമല്ല അവയെ അനവധിദിവസം നിശ്ചലമായി കണ്ടതായും അദ്ദേഹം ഘോഷിക്കുന്നു. ഒരു പരിഭ്രമണത്തിനു ൨൪൪ ദിവസം വേണ്ടിവരുന്നു എന്നും അദ്ദേഹം കാണിച്ചിട്ടുണ്ടു്. ചന്ത്രന്റെ ഒരേ അർദ്ധം എന്നും ഭൂമിക്കു് അഭിമുഖമായിരിക്കുന്നപോലെ ശുക്രന്റെ ഒരേ അദ്ധം തന്നെ എന്നും സൂര്യന്നു അഭിമുഖമായിരിക്കുന്നു എന്നാണല്ലോ ഇതുകൊണ്ടു വര്ന്നത്. ഇതിന്നും പുറമേ ശുക്രധ്രുവം ചെരിഞ്ഞിരിക്കുന്നു എന്നുള്ള അഭിപ്രായം തെറ്റാണെന്നും ശുക്രൻ സൂര്യനെ ചുറ്റുമ്പോൾ അതിന്റെ അച്ചുതണ്ടു നേരെതന്നെയിരിക്കുന്നു എന്നുംകൂടി കണ്ടു പിടിചച്ചിട്ടുണ്ട്. കാര്യങ്ങൾ വാസ്തവത്തിൽ ഇപ്രകാരമായിരുന്നാൽ ശുക്രൻ ജീവജാലങ്ങൾക്കു് അധിവാസയോഗ്യമായ ഗ്രഹമാണെന്നു പറയുവാൻ തരമില്ല. ആഭാസുരഗ്രഹത്തിൽ ജീവിതത്തിന്നു് ആവശ്യമായുള്ള ജലവും വായുവും ധാരാളമുണ്ടായിരിക്കാം. എന്നാൽ ജീവിതം സുഗമമായിത്തീരണമെങ്കിൽ വെള്ളം, വായു എന്നിവയ്ക്കു് പുറമെ ചിലതുകൂടി ആവശ്യമാണല്ലോ. ശുക്രന്റെ ഒരു അർദ്ധത്തിൽ സദാരാത്രിയും അല്ലേ? ഒരു ഭാഗത്തു സദാ ഉജ്വലത്തായും, ദുഷ് പ്രേക്ഷ്യമായുള്ള സൂര്യപ്രകാശവും മറ്റേ ഭാഗത്തു നിത്യമായ അന്ധകാരവും ആയല്ലേ കാണുന്നതു്. ശുക്രനെ മൂടിയിരിക്കുന്നതായ മേഘപടലം എത്രത്തോളം അതിലെ ശീതോഷ്ണത്തെ വ്യത്യാസപ്പെടുത്തുമെന്നു നമുക്കു അറിഞ്ഞുകൂടാ സൂര്യപ്രകാശമുള്ള ഭാഗത്തു വസിക്കുന്നവർക്കു തേജസ്വിയായ സൂര്യനേയും മറ്റുഭാഗത്തു താമസിക്കുന്നവർക്കു് അസംഘ്യം നക്ഷത്രങ്ങളേയും ഈമൂടൽകൊണ്ടു കാണാൻ കഴിവില്ലായിരിക്കാം. ഇതിന്നും പുറമേ ഈ "മേഘമൂടൽ"കൊണ്ടു് ഒരു ഭാഗത്തുള്ളവയ്ക്കു സൂര്യന്റെ അതിതീക്ഷണമായ താപശക്തിക്കും മറ്റേഭാഗത്തുള്ളവയ്ക്കു് വ്യാപ്രതമായ അന്ധക്രം കൊണ്ടുള്ള ശൈത്യപീഠയ്ക്കും കുറെ കുറവുണ്ടായേക്കാം. എങ്കിലും ഈ എല്ലാ അവസ്ഥകളെക്കൊണ്ടും ശുക്രൻ മനുഷ്യർക്കു വാസയോഗ്യമായ സ്ഥലമാണെന്നു നമുക്കു തോന്നുന്നില്ല. ശുക്രനെ സർവത്ര മൂടിയിരിക്കുന്ന മേഘത്തിന്റെ ശോഭകൾ തമ്മിൽ എത്ര അന്തരമുണ്ടോ അത്രതന്നെ ശുക്രന്റേയും ബുധന്റേയും പ്രഭകൾ തമ്മിൽ വ്യത്യാസമുണ്ട്. ശുക്രനെ നോക്കുമ്പോൾ സാധാരണയായി ചുറ്റുമുള്ള മേഘപടലത്തെയാണു് നാം കാണുന്നതു്. എന്തെന്നാൽ അതിനകത്തുള്ള ഗ്രഹം മേഘങ്ങളാൽ തീരെ മറക്കപ്പെട്ടിരിക്കുന്നു. അഥവാ വല്ല ഭാഗവും കാണ്മാൻ സാധിച്ചു എങ്കിൽത്തന്നെ സൂക്ഷ്മ ദർശനത്തിന്നു നമുക്കു് തരം കിട്ടുന്നതല്ല. ദൂരദർശിനിയിൽ കൂടി നോക്കുമ്പോൾ കാണു
6
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.