ശുക്രൻ-൩൯ ബ്രഹസ്പതി എന്നീ മൂന്നു ഗ്രഹങ്ങൾമാത്രമേയുള്ളു. ഇവയിൽ ഒന്നാമത്തേതു ശുക്രനാകുന്നു. ഭൂമിയിൽനിന്നു നോക്കുമ്പോൾ ആകാശത്തിൽ പ്രകാശിച്ചു കാണുന്ന ഗ്രഹാദികളിൽവെച്ചു സൂര്യനും, ചന്ദ്രനും കഴിഞ്ഞാൽ ശുക്രനാണ് അധികം പ്രഭതോന്നുന്നതു്. വളരെ എളുപ്പത്തിൽ കണ്ടറിഞ്ഞു് അതിന്റെ ഗതി മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. ചില കാലങ്ങളിൽ അതുഭൂമിയോട് ഏറ്റവും സമീപിക്കുന്നതിനാൽ അതിനെ ഭൂമിയുടെ യമളജാതയായ സോതരിയായി വിചാരിച്ചുവരുന്നു. വലിപ്പത്തിൽ അല്പം ചെറിയതാണെങ്കിലും ശുക്രൻ ഏകദേശം ഭൂമിയോളമുണ്ടെന്നുതന്നെ പറയാം. സൂര്യനിൽനിന്നു ശുക്രനിലേയ്ക്കുള്ള ദൂരം ഭൂമിയിലേക്കുള്ളതിൽ , മൂന്നിൽ രണ്ടുഭാഗമേയുള്ളു. അതിനാൽ ഭൂമിയിലെ അത്യുഷ്ണഭാഗങ്ങളിലെക്കാൾ ശുക്രനിൽ വെളിച്ചവും ചൂടും അധികമുണ്ടായിരിക്കണം എന്നുമാത്രമല്ലാ,ശുക്രനിനിന്നു നോക്കുമ്പോൾ, സൂര്യൻ, ഭൂമിയിൽനിന്നു കാണുമ്പോളുള്ളതിലും മൂന്നിലൊരു ഭാഗം അധികം വലിപ്പമുള്ളതായിതോന്നും. പ്രഭാതിശയം നിമിത്തം നിരീക്ഷ്യംതന്നെയായിരിക്കണം! ശുക്രന്റെ പദ്ധതിക്കകത്തു സൂര്യനു ചുറ്റും ചലിക്കുന്നതായ "ബുധൻ" എന്ന ഗ്രഹത്തിൽ ഉണ്ടാകാവുന്ന ചൂടു വിചാരിച്ചുനോക്കുമ്പോൾ ശുക്രനിലെ ചൂടു മിതമായിപ്പാനേ വഴിയുള്ളൂ. എന്നാൽ ഭൂമിയിലെ ചൂടിനോടു സദൃശപ്പെടുത്തി നോക്കുമ്പോൾ അതു് അതിതീക്ഷ്ണമെന്നുതന്നെ പറയണം. ഭൂമിക്കു ഏറ്റവും അടുത്ത ഗ്രഹം ശുക്രനാണെന്നു പറയാറുണ്ടെങ്കിലും അതു ചിലപ്പോൾ മാത്രമെ ഭൂമിയോടു സമീപിക്കുന്നുള്ളൂ. തങ്ങളുടെ മാർഗ്ഗങ്ങളിൽ കൂടി ഭൂമിയും ശുക്രനും സൂര്യനേ ചുറ്റുമ്പോൾ രണ്ടും എല്ലായെപ്പോഴും സമീപിച്ചിരിക്കുന്നില്ല. ചില സമയങ്ങളിൽ അവ സൂര്യന്റെ ഒരു ഭാഗത്തായും മറ്റു സമയങ്ങളിൽ ഇരുഭാഗത്തായും ചലിക്കുന്നു. ശുക്രനു് ഭൂമിയേക്കാൾ ഗതി വേഗമുണ്ടെന്നു മാത്രമല്ല അതിന്റെ പദ്ധതി ഭൂമിയുടേതിലും ദീർഘം കുറഞ്ഞതുമാകുന്നു. സൂര്യനെ ഒരിക്കൽ ചുറ്റുന്നതിന്നു ഭൂമിക്കു൧൨ മാസം വേണ്ടിവരുന്നു എങ്കിലും ശുക്രനു് ഏഴുമാസം മതിയാവുന്നതാണു്. അതുകൊണ്ടു ശുക്രൻ പലപ്പോഴും ഗതിവേഗം കുറഞ്ഞ ഭൂമിയുടെ മുമ്പിൽ കടന്നു പോകുന്നു.
ശുക്രൻ ഭൂമിക്കും ഭൂമിക്കും സൂര്യനും മദ്ധ്യേ വരുമ്പോളാകുന്നു നമുക്കു് ഏറ്റവും അടുക്കുന്നതു്. അപ്പോൾ ശുക്രന്റെ പ്രകാശമുള്ള അർധഭാഗം സൂര്യനു് അഭിമുഘമായും പ്രഭയില്ലാത്ത ഭാഗം ഭൂമിക്കു് നേരെയുമാകയാൽ അതിനെ നമുക്കു കാണുവാൻ കഴിയുന്നില്ല. ഈ നിലയിൽനിന്നു് അല്പം നീങ്ങുമ്പോൾ അതു മങ്ങിയ ചന്ദ്രകലപോലെ കാണപ്പെടുന്നു. അതു് ക്രമത്തിൽ വലുതായി അർദ്ധശുക്രനായി തീരുമ്പോളാണ് നമുക്കു് അതിനെ ഏറ്റവും നന്നായി കാണുവാൻ കഴിയുന്നതു്. പിന്നീടു് അതു് സൂര്യന്റെ മറുഭാഗത്തു് എത്തുന്നതോടുകൂടി ഭൂമിയിൽ നിന്നു വളരെ ദൂരെയായിത്തീരുന്നു. സൂര്യാസ്തമയത്തിന്നു് അല്പം മുമ്പോ പിന്നീടോ പൂർണ്ണശുക്രനെ നമുക്കു കാണ്മാൻ കഴിയുമെങ്കിലും ആ സമയത്തു്
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.