താൾ:Gadyavali 1918.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൯൫-

അവരുടെ അപഥ്യാചാരണങ്ങളുടെ ഫലങ്ങളായ നാനാവിധ
രോഗങങളും അകാലവാർദ്ധക്യവും ശക്തിക്ഷയവും അകാലമര
ണം തന്നെയും അനുഭവിക്കാതിരിക്കയില്ല.ചിലരു മുപ്പതുവ
യസ്സാകുമ്പോഴേക്കും വൃദ്ധന്മാരും അശക്തന്മാരും മ്ലാനമ
നസ്സകളായും തീരുന്നില്ലേ?തു വരുടെ ചെറുപ്പകാലത്തെ
പ്രവർത്തിയുടെ ഫലമെന്നല്ലാതെ വിചാരിപ്പാൻ പാടില്ല.
അതുപോലെതന്നെ നലിലവണ്ണം ദേഹം ശുശ്രൂഷചെയ്യുന്ന
വരെ ഷുഷ്ടിപൂർത്തികഴിഞ്ഞാലും നല്ല യൌവ്വനപുഷ്ടിയും ഉ
ത്സാഹവും ഉള്ളവരായി കാണുന്നുണ്ടല്ലോ.
സാധാരണയായി രോഗങഅങൾ അവരവരുട അപഥ്യാചാ
രണങ്ങളെകൊണ്ട് ഉണ്ടാകുന്നതാണെങ്കിലും ചിലർക്ക് അതു
കൂടാതെയും ഉണ്ടാകുന്നുണ്ട്.മാതാപിതാക്കന്മാരുടെ പാരമ്പ
ര്യത്തെ അനുസരിച്ചു ചിലർക്ക് വായുവിനാൽ വ്യാപിക്ക
പ്പെടുന്നതോ സ്പർഷനത്താൽ സംക്രമിക്കപ്പെടുന്നതോ ആയ പകരുന്ന
വ്യാദികൾ ഉണ്ടാകുന്നുണ്ട്.അങ്ങിനെ രോഗങ്ങൾ ഉണ്ടാ
കുന്നത് സാധാരണയായി അവരുടെ കുറ്റമാണെന്ന് പറവാ
ൻ പാടില്ല.എന്നാൽ ആ വക വ്യാദികളും മറ്റു രോഗങ്ങ
ളെപ്പോലെതന്നെ ആദ്യമായി ഉത്ഭവിക്കുന്നതു മനുഷ്യരുടെ
തെറ്റുകൊണ്ടൊ അജ്ഞാനംകൊണ്ടൊ ആകുന്നു.പരമ്പരി
യായി രോഗമുണ്ടാകുന്നത് ആ വംശത്തിൽ ആരുടെയെങ്കി
ലും വിചാരക്കുറവുകൊണ്ടായിരിക്കം.ആദ്യം ആരെങ്കി
ലും ആരോഗ്യരക്ഷാനിയമങ്ങളെ വിധിപോലെ അനുഷ്ടിക്കാ
തെ രോഗങ്ങൾ സമ്പാദിച്ച് നിരപരാധികളായ സന്താന
ങ്ങൾക്ക് കൊടുക്കുന്നതാണ്.പകരുന്നരോഗങ്ങൾ ഉണ്ടാക്കു
ന്നത് ജനങ്ങള്ഡ ഓതമുള്ളതായുംവായുസഞ്ചരിക്കാത്തതായും ഉ
ള്ള ഭവനങ്ങളിലോ,വലിയ നഗരങ്ങളിൽ മനദൂഷിതങ്ങളായ
ഭാഗങ്ങളിലൊ പാർക്കുകയും ദേഹത്തേയും ഭവനത്തേയും ശുചി
യാക്കിവെയ്കാതെ ഇരിക്കുകയും ചെയ്യുന്നതുകൊണ്ടാകുന്നു.സാ
ധാരണയായി ഈ വക രോഗങ്ങൾ മൂഢന്മാരുടെയും ദരിദ്രന്മാ
രുടെയും മലിനമായ വാസസ്ഥലങ്ങളിലാണ് ഉത്ഭവിക്കുന്നത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/99&oldid=159991" എന്ന താളിൽനിന്ന് ശേഖരിച്ചത്