ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൯൬-
- പിന്നെ അത് അറിവുള്ളവരുടേയും,ധനികന്മാരുടേയും വീടു
- ളിൽ വ്യാപിച്ച് എല്ലാവരേയും ഒരു പോലെ ആപത്തിൽ
- അകപ്പെടുത്തുന്നു.അതുകൊണ്ട ആരോഗ്യ രക്ഷാനിയമങ്ങ
- ളെ അവരവർ അനുഷ്ടിക്കുന്നതു കൊണ്ടു മാത്രം മതിയാകയി
- ല്ല.നമ്മുടെ സമസൃഷ്ടന്മാരെകൊണ്ടും അനുഷ്ഠിപ്പിക്കേണ്ടതിന്ന്
- നമ്മൾ യത്നിക്കുകയും ചെയ്യേണ്ടതാകുന്നു.
- മനുഷ്യ പ്രയത്നം കൊണ്ടു ഈ വക രോഗങ്ങളെ നിവാരണം
- ചെയ്യാൻ സാദ്ധ്യമാണോ എന്നു ചിലർക്കു സംശയമുണ്ടായിരി
- ക്കാം.എന്നാൽ അത് സാദ്ധ്യമാണെന്നുള്ളതിലേക്ക് പല
- അനുഭവങ്ങളുമുണ്ട്.ഇംഗ്ലണ്ട് മുതലായ രാജ്യങ്ങളിൽ പ
- ണ്ട്"പ്ലേഗ്”എന്നു പേരായ നടപ്പുദീനം കൂടെകൂടെ
- വ്യാപിക്കുകയും,അതിനാൽ അനേക ജനങ്ങൾ മരിക്കുകയും
- ചെയ്തിട്ടുണ്ട്.എന്നാൽ അവിടങ്ങളിലുള്ള ഡാക്ടർമാരുടേയും
- മറ്റു പരിശ്രമങ്ങൾ കൊണ്ടും,ആലോചനകൾ കൊണ്ടും ഇ
- പ്പോൾ ആരോഗം നാമാവശേഷമായി തീർന്നിരിക്കുന്നു.അ
- തുപോലെ തന്നെ മറ്റു പല രോഗങ്ങളേയും അവർ ഉന്മൂല
- നം ചെയ്തിട്ടുണ്ട്.തലേത്തട്ടി.വസൂരി മുതലായ മഹാരോഗ
- ങ്ങളും ഇപ്പോഴും ധാരാളമായി നടപ്പുണ്ടെങ്കിലും അവയുടെ
- പ്രജാരത്തിനും അസഹ്യതയ്കും പണ്ടത്തേക്കാൾ അല്പം കുറ
- വുവന്നിട്ടുണ്ട്.അതുകളേയും തീരെ ഇല്ലായ്മ ചെയ്യുന്നതിന്ന്
- വെള്ളക്കാര ചെയ്തുവരുന്ന യത്നം കാലക്രമം കൊണ്ട് സഫല
- മാകുമെന്ന് വിചാരിപ്പാൻ ധാരാളമായി വഴിയുണ്ട്.
- മനുഷ്യപ്രയത്നം കൊണ്ട് രോഗങ്ങൾ നിവാര്യങ്ങളായിരി
- ക്കുമ്പോൾ ആരോഗ്യരക്ഷയ്ക്കു വഴികളെ അറിഞ്ഞു നാം
- അനുഷ്ടിക്കുകയും മര്രുള്ളവരെകൊണ്ടു അനുഷ്ടിപ്പി
- ക്കുകയും ചെയ്യേണ്ടതു നമ്മുടെ കർത്തവ്യകർമ്മങ്ങളിൽ മുഖ്യമാ
- യിട്ടുള്ളവയാണെന്നു സ്പഷ്ടമാണല്ലൊ.(ആരോഗ്യരക്ഷയ്ക്കു പ്ര
- ത്യേകമായി ആവശ്യമുള്ളത് നിർമ്മലമായുള്ള വായുവും ജലവും
- മിതമായും ഹിതമായും ഉള്ള ഭക്ഷണം,ദേഹശുദ്ധി,വിധിപോ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.