താൾ:Gadyavali 1918.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൯൪-

ന്നെ.മനുഷ്യകല്പിതങ്ങളായ നിയമങ്ങളെ ലംഘിച്ചാൽ ശി
ക്ഷകൂടാതെ രക്ഷപ്പെടുന്നതിനു ചിലർക്കു കഴിയുമായിരിക്കാം.
മേൽ പറഞ്ഞ നിയമങ്ങളെ ലംഘിക്കുന്നലർക്ക് ശിക്ഷയിൽ നിന്നു
വേർപ്പെടുവാൻ അസാദ്ധ്യമാണെന്നു പറയേണ്ടതില്ലല്ലൊ.
രോഗങ്ങൾ നാം തന്നെ വരത്തിക്കൂട്ടുന്നതാണെന്നു പറ
ഞ്ഞ എല്ലാ പേർക്കും സമ്മതമാകുമോ എന്നു സംശയമാണ്.
അരോഗതയും രോഗവും പൂർവ്വജന്മത്തിൽ ചയ്ത പുണ്യപാപ
ങ്ങളുടെ ഫലമാണെന്നും,അതുകൊണ്ട് മനുഷ്യയത്നംകൊണ്ടു
രോഗങ്ങളെ നിവാരണെ ചെയ്പാൻ അസാദഅധ്യമാണെന്നും ചി
ലർക്കു അഭിപ്രായമുണ്ടായിരിക്കാം.എന്നാൽ അവരുടെ അ
ഭിപ്രായം അനുഭവവിരുദ്ധമാകയാൽ അത്ര ശരിയായിട്ടുള്ളതാ
ണെന്നു വിചാരിപ്പാൻ പാടില്ല.എങ്ങിനെയെന്നാൽ നിയ
മേന അമിതഭക്ഷണം ചെയ്കയോ ദേഹപ്രകൃതിക്കുചേരാത്ത
പദാർത്ഥങ്ങളെ ഭക്ഷിക്കുകയോ ചെയ്താൽ ഉടനെതന്നെയൊ
കാലക്രമംകൊണ്ടൊ ഉതരരോഗങ്ങളും അധികമായ വിചാ
രംകൊണ്ടും മനക്ലേശംകൊണ്ടും ബുദ്ധിക്കും ഹൃദയത്തിനും മ
റ്റു രക്താശയങ്ങൾക്കും ഉപദ്രവവും മഴയത്തോ മഞ്ഞത്തോ
നടന്നാൽ ജലദോഷവും അതുപോലെത്തന്നെ മറ്റോരോ കാ
രണങ്ങളാൽ വേറെ പല ‌വ്യാദികളും ഉണ്ടാകുന്നതു എല്ലാപേർക്കും
അനുഭവമല്ലെ?അതുകൊണ്ടു രോഗങ്ങളെ സാദാരണയായി
സ്വയംകൃതദോഷങ്ങളുടെ കൂട്ടത്തിൽ ഗണിക്കേണ്ടതാണ്.
ആരോഗ്യരക്ഷാർത്ഥമായുള്ള നിയമങ്ങളെ അനുഷ്ടിക്കാത്തതി
നാലുണ്ടാകുന്ന ദോഷങ്ങൾ എല്ലായ്പോഴും ഉടനെ തന്നെപ്ര
കാശിക്കുന്നതല്ല.ദിദ്രന്മാരോ,ഉദാസീനന്മാരോ ആയ മാതാ
പിതാക്കന്മാർതുമ്പില്ലാതെവളർത്തികൊണ്ടുവരുന്ന കുട്ടികളിൽ
ചിലരേയും,യൌവ്വനകാലത്തെ ചോരത്തിളപ്പുകൊണ്ടു പല
പ്രകാരതിലുള്ള ദുർവൃത്തികൾ കാട്ടുന്ന യുവാക്കളിൽ ചില
രേയും കൂറെകാലത്തേയ്ക്കു യാതൊരു രോഗപീഡയും ശക്തിക്ഷ
യവും കൂടാതെ കാണുന്നുണ്ട്.എന്നാൽ അങ്ങനെ ഉള്ളവർ
വളരെ ചുരുക്കമാണെന്നു തന്നെയല്ല കാലക്രമേണ അവരും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/98&oldid=159990" എന്ന താളിൽനിന്ന് ശേഖരിച്ചത്