താൾ:Gadyavali 1918.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

_൯൩_

വും ദുസ്സഹമായതു രോഗമാണെന്നും ഇഹലോകസുഖങ്ങളിൽ
വച്ച് മുഖ്യമായിട്ടുള്ളത്.അരോഗതയാണെന്നും എല്ലാപേർക്കും
അനുഭവസിദ്ധമാണല്ലോ.അരോഗത അല്ലെങ്കിൽ ആരോ
ഗ്യമെന്നുവച്ചാൽ ദേഹതേതിന് ബാഹ്യമായും ആന്തരമായും
യാതൊരുപദ്രവവുമില്ലാതെയുള്ള സ്ഥിതിയാകുന്നു.നാം ഭക്ഷി
ക്കുന്ന സാധനങ്ങളെ ദീപനം വരുത്തുന്നതിനുള്ള ആമാശയ
വും പക്വാശയവും ദീപനം വരുന്നതിന്റെ ശേഷം അതുക
ളെ ശരീരപോണത്തിനുവേണ്ടി രക്തത്തിൽകൂടെ എല്ലാ ഭാഗ
ങ്ങളിലും കൊണ്ടുപോകുന്ന രക്തനാഡികളും നാം ശ്വസിക്കു
ന്ന വായുവിനെകൊണ്ട് ആ രക്തത്തെ ശുദ്ധീകരിപ്പാനുള്ള
ശ്വാസകോശത്തിനും മനസ്സിന്റെ ഇരിപ്പിടമായ മസ്തുലുംഗ(തല
ച്ചോറ്)വും ശേഷമുള്ള ഇന്ദ്രിയങ്ങളും യാതൊരു വൈകല്യം
കൂടാതെയിരിക്കുകയും അതാതിന്റെ പ്രവർത്തികളെ ക്രമമായി
നടത്തുകയും ചെയ്യുമ്പോൾ നമുക്ക് യാതൊരു അസഹ്യതക
ളും ഇല്ലാതെയിരിക്കുകയും നമ്മുടെ പ്രവർത്തികളെ വേണ്ടുംവ
ണ്ണം ചെയ്യുന്നതിന്ന് ശക്തിയും ഉത്സാഹവും ഉണ്ടായുരിക്കു
കയും ചെയ്യുന്നു.അതി ഭാഗ്യം കൊണ്ടു മാത്രം ലഭിക്കാവുന്ന
ഈ അവസ്ഥയെ ആകുന്നു നാം ആരോഗതെന്നു പറയുന്നത്
.എന്നാൽ ഈ അവസ്ഥയ്ക്ക് പലകാരണങ്ങൾകൊണ്ടും
പലവിധത്തിലുള്ള ന്യൂനതകൾ സംഭവിക്കാവുന്നതാണ്.അ
പ്പോൾ പല പ്രകാരത്തിലുള്ള രോഗങ്ങളും അരിഷ്ടതകളും ഉ
ണ്ടാകുന്നു.ഈ വക രോഗങ്ങളും അരിഷ്ടതകളും ഉണ്ടാകാ
തെ ശരീരം സൂക്ഷിക്കത്തക്കവിധത്തിലാകുന്നു പരമകാരുണ്ണി
കനായ ഈശ്വരൻ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്.അങ്ങിനെ
ശരീരം സൂക്ഷിക്കേണടതിന് നാം അനുഷ്ടിക്കേണ്ടതായി ദൈ
വകല്പിതങ്ങളായ ചില നിയമങ്ങളും ഉണ്ട്.ആ നിയമങ്ങ
ളെ മനസ്സിലാക്കി യധാവിധി ആചരിച്ചാൽ ശരീരസുഖ
ത്തോടുകൂടി കാലക്ഷേപം ചെയ്യാവുന്നതാണ്.നേറെ മറിച്ച്
അജ്ഞാനം കൊണ്ടോ ഉദാസീനതകൊണ്ടൊ നാം അവയെ
ലംഘിച്ചാൽ നമുക്കു ആരോഗന്മാരായിരിപ്പാൻ അസാദ്ധ്യംത











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/97&oldid=159989" എന്ന താളിൽനിന്ന് ശേഖരിച്ചത്