താൾ:Gadyavali 1918.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൮൩-

റെ പ്രഭുക്കന്മാരും,അവർക്കുചില ഇടപ്രഭുകന്മാരും,അവർക്കു
അവരുടെതാഴെ ചിലനാടുവാഴികളും ഉള്ളതായ ഒരുമാതിരി
ഭരണം നടപ്പായി.രാജാവു തന്റെ രാജ്യം മുഴുവൻ പ്രഭുക്ക
ന്മാർക്കും,അവർ താന്താങ്ങളുടെ ഇടപ്രഭുക്കന്മാർക്കും,അവർ
അതിൽ താണവർക്കും,ഇങ്ങിനെ ഭാഗിച്ചുകൊടുത്തും അതിനു
പകരം പ്രഭുക്കന്മാർ രാജാവിന്നും ഇടപ്രഭുക്കന്മാർ പ്രഭുക്കന്മാ
ർക്കും ഇങ്ങിനെ താണതരത്തിലുള്ളവർ താന്താങ്ങളുടെ മേലെ
യുള്ളർക്കുമാത്രം യുദ്ധം മുതലായ അവസരങ്ങളിലും മറ്റും ആ
വശ്യപ്പെടുമ്പോൾ ദേഹം,പണം,ആൾ ഇവകൽകൊണ്ടു
സഹയിച്ചും മേലെമേലെയുള്ളവർ താഴെതാഴെയുള്ളവരുടെ ന
ന്മയ്ക്കായിസകല അറ്റകുറ്റങ്ങളും അന്വേഷിച്ചും സ്ഥാനമാ
നങ്ങൾ കല്പിച്ചുകൊടുത്തുംവന്നു.ഇതു രാജാക്കന്മാർക്കു ആദ്യം
ഗുണമായിത്തന്നെതീർന്നിരുന്നു.സദാ യുദ്ധമുണ്ടായിരുന്ന ആ
ദ്യ കാലത്ത് രാജാവുതന്നെ സൈന്യം മുലായവ ശേഖരിക്കണ
മെങ്കിൽ വളരെ പ്രയാസമായിരുന്നു.ഇങ്ങിനെയുള്ള ചട്ടവും
യൂറോപ്പിൽ പല ദിക്കിലും-ബർമ്മ,ജപ്പാൻ മുതലായ ദിക്കുക
ളിലും ആപ്രിക്കായിൽ-കാൺഗോ,അംട്ടിഗാല മുതലായ
ദിക്കുകളിലും ഈ രാജ്യത്തും കാണ്മാനുണ്ട്.ഇതും പരിഷ്കാരം
വർദ്ധിച്ചു വരുമ്പോൾ എല്ലാരാജ്യക്കാരുടെ ഇടയിലും സ്വഭാ
വികമായി ഉണ്ടായിവരുന്ന ഒരു ചട്ടമാണെന്നാണ് ഓർമ്മ
വെയ്ക്കേണ്ടത്.
ആകലത്ത് ഭൂസ്വത്ത് വളരെ കാര്യമാക്കി വിചാരിച്ചുവ
ന്നിരുനന്തിനാൽ അധികം ഭൂമിയുള്ളവര്ഡ വലിയ പ്രമാണി
യായിരുന്നു.മേൽവിവരിച്ച ചട്ടത്തിൽ നിന്നു കാലംകൊണ്ടുണ്ടാ
യ അനുഭവം എല്ലാവർക്കും സംഘത്തിൽ ഒരുപോലെ അധി
കാരങ്ങൾ ഉണ്ടായിരുന്നത് ഇല്ലാതായതും,ഭൂമി ഓരോ പ്രവൃ
ത്തികൾക്ക് പ്രതിഫലമായി ഓരോരുത്തർക്കു കൊടുത്തതാണെ
ന്നുള്ള വിചാരം നാട്ടുകാരെ ഇടയിൽ ഉണ്ടാവാൻ സംഗതി
വന്നതും ആകുന്നു.ഒരു പ്രഭുവിന്റെ കീഴിൽ അരെല്ലാം ഭൂമി
അനുഭവിക്കുന്നുവോ അവരെയെല്ലാം ആൾ രക്ഷിച്ചു ഒരു
പോലെ വിചാരിച്ചു വന്നിരുന്നതിനാൽ അവരെല്ലാം വളരെ യോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/87&oldid=159979" എന്ന താളിൽനിന്ന് ശേഖരിച്ചത്