താൾ:Gadyavali 1918.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൮൪-

ജിപ്പോടും സ്നേഹത്തോടും നിന്നിരുന്നു.ഇവർക്കു എല്ലാവർക്കും
തമ്മിൽ സ്നേഹമുണ്ടാവാൻ ഗോത്രം ഒന്നാവേണമെന്ന സിദ്ധാ
ന്തം ഇല്ലാതായി.ക്രമത്തിൽ ഭൂമി ബന്ധം മാത്രം സ്നേഹത്തിനു
കാരണമായിവന്നു.
എന്നാൽ ആദിയിൽതന്നെ ഭൂമി ശാശ്വതമായി ഓരോരു
ത്തർക്കും കൊടുത്തു എന്നു വിചാരിപ്പാൻ പാടില്ലെന്നും,ആ
ദ്യം അവയെ രാജാവിനറെ ബോദ്യംപോലെ കൊടുത്തും ഒ
ഴിപ്പിച്ചും വന്നിരുന്നു എന്നും,ഓരോ തറവാട്ടിലേക്കു അവകാലം
കൊണ്ടു അവസ്ഥിരമായി സിദ്ധിച്ചതാണെന്നും,അതല്ല യോ
ദ്ധാക്കളായ അന്നത്തെ കാലത്തെ ആളുകൾക്ക് എത്രയോ
അസ്ഥിരമായ ഒന്നാമതായി വിവരിച്ച മാതിരി കയ്പശം സിദ്ധിപ്പാൻ സം
ഗതിയില്ലെന്നും.അതിനാൽ ആദ്യം തന്നെ ശാശ്വതമായി
കൊടുത്തിരുന്നുവെന്നും രണ്ടഭിപ്രാമുള്ളതിൽ ഒന്നാമതായി
വിവരിച്ചമാതിരി കയ്പശം ഉണ്ടായിവന്ന
താണെന്നാണ് എന്റെ പക്ഷം.യൂറോപ്പിൽ ഈ മാതിരി രാജി
ഭാരവും വസ്തു അനുഭവവും പതിനൊന്നാംനൂറ്റാണ്ടിലാണ്
തുടങ്ങിയത് എന്നാണ് കാണുന്നത്.
ഈ ചട്ടത്തിൽ പ്രഭുക്കന്മാർ തങ്ങടെ രാജാവിന്നു കീഴടങ്ങ്യ
നില്കക്കണമെന്നു തീർച്ചപ്പെടുത്തീട്ടുണ്ടെങ്കിലും ഇടപ്രഭുക്കന്മാർ,
നാടുവാഴികൾ മുതലായവർ തങ്ങടെ മേലെയുള്ളവർക്കൊ
തുങ്ങി നില്കണമെന്നല്ലാതെ എല്ലാവരും ഒരുപോലെ രാജാ
വിന്നു അനുസരണയോടുകൂടി നില്കണമെന്നു കാണുന്നില്ല
.അതുകൊണ്ട് ഒരു രാജ്യത്തിലുള്ള എല്ലാ പ്രഭുക്കന്മാർക്കും അവി
ടത്തെ രാജാവിനു ഒതുങ്ങി നില്കുന്നപക്ഷം ആരാജാവിന്നു
വളരെബലമുണ്ടെങ്കിലും നാലോ അഞ്ചോ പ്രഭുക്കൾ വിപരീ
തമായാൽ ആരാജാവിന്റെ ശക്തി ക്ഷയിച്ചുപോകുന്നതാണ്.
ഇങ്ങിനെയുള്ള പ്രവൃത്തികളാൽ പ്രഭുക്കന്മാർ രാജാക്കന്മാരെ
ക്ഷീണിപ്പിച്ചും അവരുടെ ശക്തി വർദ്ധിപ്പിച്ചും,കോ
ട്ടകൾകെട്ടിച്ചു സൈന്യം ശേഖരിച്ചും,സഭകൾ കൂടി തമ്മിൽ
തമ്മിൽ മത്സരിച്ചും,തങ്ങൾ പ്രത്യേകം നാണ്യം അടിപ്പിച്ചും
,സ്വകാര്യമായ നിയമങ്ങൾ ഉണ്ടാക്കിയും ഗർവ്വിഷ്ടന്മാരായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/88&oldid=159980" എന്ന താളിൽനിന്ന് ശേഖരിച്ചത്