Jump to content

താൾ:Gadyavali 1918.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൮൨-

ഗതികളിൽ നിന്നു ഊഹിക്കാവുന്നതു പണ്ടത്തെ സമുദായങ്ങ
ളിൽ ആളുകളെല്ലാം ഒരു വംശ്യമാണെന്നു വിചാരിച്ചുവന്നി
രുന്നു എന്നും ഈ വംശസ്മരണയായിരുന്നു അവർക്കു സ്നേഹത്തി
നും ഒരുമയ്ക്കും കാരണമായിരുന്നതെന്നും ആണ്.എന്നാൽ ഇ
പ്പോഴത്തെ കാലത്തു ഇതിനു സ്ഥലസ്നേഹമാണ് കാരണമാ
യിട്ടുകാണുന്നത്.ബിലാത്തിക്കാർക്കും മറ്റുംഒരുമയുണ്ടാവാൻ
കാരണം അവരുടെ നാട് ഒന്നാകെകൊണ്ടാണെന്നും മറ്റേവി
ധമല്ലെന്നും സ്പഷ്ടമാണല്ലൊ.ഊ വ്യത്യാസം എങ്ങിനെയുണ്ടാ
യി എന്നും,അതിൽ ഭൂമ്സ്വത്തിന്റെ നിലയ്ക്കു എന്തെല്ലാം
ഭേദഗതികൾവന്നു എന്നും ആണ് ഇനി വിചാരിക്കേണ്ടത്.
ആദികാലത്തിൽ ഓരോരോ രാജാക്കന്മാർ അതാതു സംഘ
ത്തിലെ മാനേജർമാത്രം ആയിരുന്നു എന്നു മുൻ പ്രസ്താവിച്
ചുവല്ലോ.എന്നാൽ സംഘംവകയുള്ള തരിശു ഭൂമികൾ കയ്പ
ശമാക്കി പുതിയതായ വേറെ ചിലരെ അവയിൽ പാർപ്പിച്ചും,
അവർക്കു സംഘക്കാർക്കുള്ളതുപോലെ അധികാരം കൊടുക്കാതെ
തങ്ങടെ ഇഷ്ടത്തിനു നടക്കുവാൻതക്കനിലയിൽ സ്വാദീനി
ച്ചുവച്ചും,വല്ല യുദ്ധവും ഉണ്ടായാൽ ജയിച്ചരാജാക്കന്മാർ തോ
റ്റവരെ തങ്ങൾക്കു യുദ്ധത്തിലും മറ്റും സഹായിപ്പാനുള്ള ക
രാറോടുകൂടി കീഴടക്കിയും,വേറെ അനേകം കൌശലങ്ങളാ
ലും അവർ നാട്ടുകാരുടെ പിടിയിൽനിന്നുനിട്ടു അധികം പരി
ഷ്കാരം സിദ്ധിക്കാത്ത അന്നത്തെകാലത്തു ആളുകൾ രസത്തി
നു കൊള്ളയിട്ടു പണവും ഭൂമിയും സമ്പാദിപ്പാനും തമ്മിൽ
കലശൽ കൂടിയിരുന്നു എന്നും,ഓരോരോരാജാക്കന്മാർ തന്റെ
സംഘക്കാരോടു കൂടി മറ്റെരുദിക്കിൽചെന്നു അവരെ യുദ്ധ
ത്തിൽ തോല്പിച്ചുവന്നുവെന്നും കാണുന്നു.മേൽ വിവരിച്ച വിധ
ത്തൽ ഒരു കരാറോടുകൂടിയോ കപ്പത്തിന്മേലൊ തന്റെകീ
ഴിൽ നിർത്തുകയോ തന്റെ കൂട്ടുകാർക്കുതന്നെ മേൽ പ്രകാരം ഭാഗം
ചെയ്തുകൊടുക്കുകയോ ചെയ്തിരുന്നപതിവു സാധാരണയായി
രുന്നു എന്നും ചരിത്ര പുസ്തകങ്ങളിൽ കാണ്മാനുണ്ട്.
ഇനിനാൽ ഒരുരാജാവും അദ്ദേഹത്തെ സഹായിപ്പാൻ കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/86&oldid=159978" എന്ന താളിൽനിന്ന് ശേഖരിച്ചത്