Jump to content

താൾ:Gadyavali 1918.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൭൫-

ഹം അവരെ എല്ലാരേയും രക്ഷിച്ചും,അറ്റകുറ്റങ്ങൾ അന്വേ
ഷിച്ചും വന്നിരുന്നു.
കുറച്ചുകാലങ്ങൾക്കു മുമ്പുകൂടി യൂറോപ്പിൽ റഷ്യരാജ്യത്തു
ഈനിലയിലുള്ള കുടുബക്കാരെ കാണ്മാനുണ്ടായിരുന്നുപോ
ൽ.ഇങ്ങിനെ അധികകാലം കഴിയുന്നതിനുമുമ്പായി അതാ
തു ദിവസം അളന്നുകൊടുക്കുന്ന സമ്പ്രദായം മാറ്റി,ഒരു കാ
ലത്തേക്ക് ഒന്നായി കൊടുത്തുതുടങ്ങി.ഇങ്ങിനെ കുറേക്കാ
ലം കഴിഞ്ഞതിനു ശേഷം ഓരോരുത്തർക്കും വിഹിതമായി കൊ
ടുത്തുവന്നിരുന്ന നെല്ല് കിട്ടുവാനുള്ള സ്ഥലം ഭാഗിച്ചുകൊടുത്തു.
ഓരോരുത്തർ അവനവനുള്ള ഭാഗം മാത്രം കൃഷി ചെയ്തുതു
തന്നെ തുടങ്ങി.ഓരോരുത്തർക്കു പാർപ്പാൻ പ്രത്യേകം വീടു
ണ്ടായപ്പോൾ സ്വകാര്യസ്വത്തു ‌ഉത്ഭവിച്ചു എങ്കിലും ഇപ്പോ
ൾ അതു അധികം സ്പഷ്ടമായി കണ്ടുതുടങ്ങി.എല്ലാവരും
എല്ലാ സ്ഥലവും ഒരുപോലെ അനുഭവിക്കേണ്ടതാകകൊണ്ട്
കൊല്ലംതോറും ഓഹരി സ്ഥലങ്ങൾ മാറ്റി മാറ്റി ഓരോ തറ
വാട്ടുകാർക്കു കൊടുത്തുവന്നിരുന്നു.ഇങ്ങിനെയാവുമ്പോൾ കാ
ലംകൊണ്ടു നല്ല സ്ഥലങ്ങൾ എല്ലാവരുടേയും കയ്പശത്തിലും
വരുമല്ലോ.
ഇതുപ്രകാരമുള്ള ഗ്രാമങ്ങൾ യൂറോപ്പിൽ ധാരാളം ഉണ്ടാ
യിരുന്നു.ഈ രാജ്യത്തും ഉണ്ടായിരുന്നു എന്ന് ഊഹിക്കുവാ
ൻ കാരണങ്ങളുണ്ട്.പണ്ടത്തെ കൂട്ടുസ്വത്തു സംപ്രദായത്തി
ന്റെ ഒരു ചിഹ്നമായ ഭൂമി ഊഴമിട്ടു കൃഷിചെയ്യുന്ന സമ്പ്ര
ദായം ഇപ്പോഴും തീരെ നശിച്ചിട്ടില്ലെന്ന് വയിഗ്രാം സായ്പ
അവർകൾ അദ്ദേഹത്തിന്റെ മലഭാർ ലാ എന്ന പുസ്തക
ത്തിൽ പ്രസ്താവിക്കുന്നുണ്ട്.ഈ നിലയിലുള്ള ഒരു ഗ്രാമസം
ഘത്തിന്റെ സ്ഥിതി ചുരുക്കത്തിൽ ഇവിടെ വിവരിക്കാം.
ഇങ്ങിനെയുള്ള ഓരു ഗ്രാമസംഘം ഒരുദിക്കിൽ പാർപ്പായാൽ ആ
സംഘം വകയായഭൂമിമുഴുവൻ ൧.ഗ്രാമസ്ഥലം,൨.കൃഷി
സ്ഥലം,൩.തരിശു ഇങ്ങിനെ മൂന്നായി ഭാഗിക്കും.ഗ്രാമ
സംഘത്തിൽ ആ സംഘത്തിലുള്ള എല്ലാ തറവാട്ടുകാർക്കും ഓ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/79&oldid=159971" എന്ന താളിൽനിന്ന് ശേഖരിച്ചത്