താൾ:Gadyavali 1918.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൭൪-

യ സ്വത്താക്കിച്ചേർത്തും,ആയിരുന്നു ഈവർഗ്ഗം കഴിഞ്ഞുവന്നി
രുന്നത്.വളരെ മെംബറന്മാരുള്ള ഇപ്പോഴത്തെ ഒരു മലയാ
ള തറവാട്ടിലെ അനന്തിരവന്മാരുടെ കയ്യിൽ സ്വകാര്യസ്വ
ത്തില്ലെന്നു വിചാരിക്കുക.അതിലെ കാർരണവൻ അവരെ
എല്ലാം പ്രയത്നം ചെയ്യിച്ചു പുൽത്തുകയും കൊല്ലത്താൽ ബാ
ക്കി വല്ല മുതലുമുണ്ടെങ്കിൽ അതു തറവാട്ടുമുതലിൽ കൂട്ടിവെച്ചും
തറവാട്ടിലെ സകല ആവശ്യങ്ങളും അന്യഷിക്കുന്നുണ്ടെന്നു
വിചാരിക്കുക.ഇതുതന്നെ ആയിരുന്നു അന്നത്തെ ഒരു സം
ഘക്കാരുടെ ഏകദേശം സമ്പ്രദായം.
എന്നാൽ തറവാട്ടിൽ മെംബറന്മാർ വർദ്ധിക്കുമ്പോൾ അവ
ർക്കു എല്ലാവർക്കും കൂടി പാർപ്പാൻ സാക്ഷാൽ തറവാടു വീടു
മതിയാകയില്ല.അപ്പോൾ അവർ പത്തായപ്പുര,പഠിപ്പുര
മാളിക,കുളിപ്പുര മാളിക മുതലായതു പണിചെയ്യിപ്പിക്ക
യോ അല്ലാത്തപക്ഷം ചിലർ കളങ്ങളിൽ പോയി താമസി
ക്കുകയോ ചെയ്യും.എന്നാലും അവർ ആ തറവാട്ടിലെ
മെംബറന്മാരെല്ലാതെ ആവുകയോ തറവാട്ടുസ്വത്തിനു അവ
കാശമില്ലാതെ ആവുകയോ ചെയ്യുന്നതില്ലെന്നുമാത്രമല്ല-തറ
മൃവാട്ടു കാരണവർക്ക് അവരുടെ മേലുള്ള അവകാശം പൊയ്പോ
കുന്നതുമല്ല.അവർക്കു ആതറനൃവാട്ടിലെ കാരണവർ ചിലവി
നു നീക്കിക്കൊടുക്കുകയും ചെയ്യും.ഇതുപോലെ മേൽവിവ
രിച്ച സംഘക്കാരിൽ ആളുകൾ വർദ്ധിച്ചു ഒരു ദിക്കിൽ താമ
സിപ്പാൻ സൌകര്യമില്ലാതെ വന്നപ്പോൾ അവരിൽതന്നെ
പലരും പല കുടുബക്കാരായി വെവ്വേറെ പാർത്തുതുടങ്ങി.ഒരു
മെംബറും തന്റെ ഭാര്യയും കുട്ടികളും ഒരു വീടു കെട്ടും.ഇങ്ങി
നെ അനേകം വീട്ടുകാരായി ഒരു കുടുബം തന്നെ ഭാഗിച്ചു എ
ങ്കിലും അവർക്ക് സ്വകാര്യസ്വത്തുണ്ടായിരുന്നില്ല.സംഘത്തി
ലെ വലിയ ആളുടെ കല്പനയനുസരിച്ചു എല്ലാ പേരും നട
ന്നും,കൃഷി മുതലായ പ്രവൃത്തികൾ ഒന്നായിയോജിച്ചു ചെ
യ്തും,സംഘത്തിലെ വലിയ ആൾ ശേഷം ഉള്ള ആളുകൾക്കു
ഭക്ഷണത്തിനും മറ്റും ദിവസേന അളന്നുകൊടുത്തും,അദ്ദേ











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/78&oldid=159970" എന്ന താളിൽനിന്ന് ശേഖരിച്ചത്