താൾ:Gadyavali 1918.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൭൬-

രോ വീടുണ്ടാക്കുനാൻ അതിനെ ഒപ്പൊപ്പം ഭാഗിക്കും.എന്നാൽ ഒരേ
കൃഷിതന്നെ എല്ലാവരും ചെയ്യണമെന്നും,അതു ഒരേ
സമയത്ത് ആയിരിണമെന്നും നിർബന്ധമുണ്ടായിരുന്നു.ഒരാ
ൾക്ക കൊയ്പാൻ സമയമാകുമ്പോൾ മറ്റൊരാൾ വിതയ്ക്കുക
മുതലായവ ഒന്നും പാടില്ല.തരിശു സ്ഥലത്തിൽ എല്ലാവരും
തങ്ങടെ കാലികളെ മേയ്ക്കുക,വിറക് വെട്ടുക മുതലായവ
ചെയ്യും.ഇങ്ങിനെ ആയിരുന്നു അവരുടെ പാർപ്പിന്റെ സ
മ്പ്രദായം.വളരെക്കാലം ഇപ്രകാരം കഴിയുന്നതിനു മമ്പാ
യി എങ്ങിനെയുള്ള സംഘങ്ങളിൽ ആളുകൾ വർദ്ധിച്ചു കൊ
ല്ലം കൊല്ലം നിലം ഭാഗംചെയ്ത് എല്ലാവരേയും സമാധാന
പ്പെടുത്തുവാനും മറ്റും വളരെ പ്രയാസമായി വന്നതിനാലും
സ്വകാര്യസ്വത്തിന്റെ ഗുണം അനുഭവിച്ചു സ്വാതുകണ്ടതി
നാൽ അതു അധികം ഉണ്ടാവാൻ ആളുകൾക്ക് മനസ്സുവന്നു
തുടങ്ങിയതിനാലും ആദ്യം ഭാഗം ചെയ്യുന്നകാലം കുറെ നീട്ടി
വച്ചു തുടങ്ങി.ഒടുവിൽ ആമ്പ്രദായം തന്നെ ഇല്ലാതാ
യി.ഓരോരുത്തർ കൈവശം വെച്ചിരുന്ന വസ്തുക്കൾ
അവരവർ സ്വകാര്യമാക്കി വച്ചുതുടങ്ങി.ഇപ്രകാരം ഓരോ
രുത്തർക്ക് പ്രത്യക്ഷമായി സ്വകാര്യം ഭൂസ്വത്ത് ഉണ്ടായി
.ഏകദേശം മേൽ വിവരിച്ച മാതിരിയിൽ ആയിരിക്കാം
എല്ലാകൂട്ടരുടെ ഇടയിലും ഭൂസ്വത്തുണ്ടായത്,എന്നുള്ള
തിലേക്ക് ദൃഷ്ടാന്തവും രേഖയും ഉണ്ടെങ്കിലും അങ്ങിനെ ഉറ
പ്പായി പറവാൻ ശക്തി പോരാ എന്നും,എങ്കിലും ആര്യന്മാ
രുയെ ഇടയിൽ ഇങ്ങിനെ വന്നതാണെന്ന് തീർച്ചയായും പറ
യാമെന്നും ഈ വിഷയങ്ങളിൽ വളരെക്കാലത്തോളം പരി
ശ്രമംചെയ്ത യൂറോപ്പിലെ യോഗ്യന്മാർ അഭിപ്രായപ്പെടുന്നു.
കൂട്ടുസ്വത്തിൽ നിന്നു സ്വകാര്യ സ്വത്തുവരുവാൻ ഉള്ള വ
ഴികളെ എളുപ്പമാക്ക് ചെയ്തതു,ഓരോരോ തറവാട്ടുകർക്കു പ്ര
ത്യേകം സ്ഥലങ്ങൾ ഗ്രമസ്ഥലത്തും,കൃഷിസ്ഥലത്തും കൊടു
ത്തതും,കൃഷിസ്ഥലം മാറ്റി മാറ്റി കൊടുത്തിരുന്ന ചട്ടം ഇല്ലാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/80&oldid=159972" എന്ന താളിൽനിന്ന് ശേഖരിച്ചത്