താൾ:Gadyavali 1918.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൭൨-

ൽ ആവശ്യമാണെന്നുള്ള ബോദ്ധ്യവും ഒരാൾ തന്റെ സ്വ
ന്തംകാര്യംമാത്രം നോക്കിയാൽ പോരാ എന്നും,ഭാര്യ പുത്ര
ൻ പൌത്രൻ മുലായവരെകൂടി താൻ രക്ഷിക്കേണ്ടതാണെ
ന്നും,സംഖമാണ് ബലം എന്നുള്ള അഭിപ്രായങ്ങൾ അവർക്കും
ഉണ്ടായിരുന്നു എന്നും നാം കാണുന്നും ഇവർക്ക് ഭൂസ്വത്ത് ഉ
ണ്ടായിരുന്നില്ല എങ്കിലും ജംഗമസ്വത്ത് ഉണ്ടായിരുന്നു എ
ന്ന് ദൃഷ്ടാന്തമാണല്ലൊ.വേറെ പലകാര്യങ്ങളിലും ഇ
വർ മുൻവിവരിച്ചതരക്കാരെക്കാൾ എത്രയോ ഭേദമായിരു
ന്നു.ഇത് പരിഷ്കാരവർദ്ധനയുടെ അദ്യ നിലയാണ്.ഇ
ങ്ങിനെയുള്ള ഓരോ സംഘങ്ങളിൽ ആളുകൾ വർദ്ധിച്ചുവർദ്ധി
ച്ചു വന്നു.ഭൂമിയിൽ പ്രയത്നംകൂടാതെ കണ്ടുണ്ടാക്കുന്ന ഭക്ഷണ
സാധനങ്ങളും കാട്ടുമൃഗങ്ങളും ഉപജീവനത്തിനു പോരാതെ
വന്നപ്പോൾ ഈ സഞ്ചാരികൾ അവരവർ തല്കാലം താമസി
ക്കന്ന സ്ഥലം കൃഷിചെയ്യുവാൻ തുടങ്ങി.ഉടനെ അതുവള
രെ ആദായമുള്ള പ്രവർത്തിയാണെന്നുകണ്ട്,കൃഷിക്ക് മുഖ്യ
മായി വേണ്ടവ ഭൂമി,അദ്ധാനിക്കുവാനാളുകൾ,മൂലധനം,
ഇവകളാണെല്ലൊ(മൂലധനം എന്നുവച്ചാൽ ഒരുതവണവിള
യിട്ടു അതു ഫലമായി അനുഭവിക്കാറാവുന്നതുവരെ അദ്ധ്വാ
നിക്കുന്നവർക്കും വേറെ കൃഷ സാമാനങ്ങൾ‌ക്കുംവേണ്ടി ചില
വഴിക്കാനുള്ള ധനം,വിത്തു,വല്ലി,കന്നുകാലികൾ മുതലാ
യവ) ഇവമൂന്നും അർക്ക് ധാരാളമായി ഉണ്ടായിരുന്നു എ
ന്ന് സ്പഷ്ടമാണല്ലോ.ഭൂമി ധാരാളം പ്രവർത്തികൾ എടുപ്പാ
ൻ തങ്ങടെ കൂട്ടത്തിൽതന്നെ ആളു തയ്യാർ,എന്നുവേണ്ട കൃ
ഷിക്കു വേണ്ടകാലികൾ അവരു കൈവശം അനവധി.
ഈ വക ആധീയങ്ങൾ അവർക്ക് ഉണ്ടായതിനാൽ കൃ
ഷിപ്രവർത്തിയിൽ അവർക്ക് വളരെ ഗുണം സിദ്ധിച്ചു.
നമ്മുടെ ഈ നാട്ടിലുള്ള കൃഷിക്കാർക്ക് അധികമായ ആദാ
യം എന്തുകൊണ്ടാണ് ഉണ്ടാകാത്തതു എന്ന് ഇതിൽനിന്ന്
എളുപ്പത്തിൽ മനസ്സിലാക്കാം.അവർക്ക് പരിഷ്കാരം അധി
കം വർദ്ധിച്ച് ഇപ്പോഴത്തെ കാലത്തെ പണി ആയുധങ്ങൾക്കൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/76&oldid=159968" എന്ന താളിൽനിന്ന് ശേഖരിച്ചത്