താൾ:Gadyavali 1918.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൭൩-

ടി ഉണ്ടായിരുന്നെങ്കിൽ എത്രയോ അധികമായിട്ടുള്ള ആദാ
യം അനുഭവിക്കാമായിരുന്നു എങ്കിലും അവരുടെ അന്നത്തെ
ആദായവും ഒട്ടും പോരാതെ ആയിരുന്നില്ല.അവരുടെ ആ
ദായം കണ്ടാൽ ഭൂമിദേവി എത്രയോ ദയവുള്ള ഒരു അമ്മയാ
യതിനാലും തന്റെ പുത്രന്മാർ കുറച്ചുഅദ്ധ്വാനിക്കുന്നത് ക
ണ്ടപ്പോഴും അതിനുമുമ്പ് അങ്ങിനെ പതിവില്ലാതിരുന്നതിനാ
ലും അവരെ ഉത്സാഹിപ്പാനോ ഇത്രനല്ലതായ സമ്മാനം
അവർക്ക് കൊടുപ്പാനൊ ആ ദേവി ന്ശ്ചയിച്ചത് എന്ന് സം
ശയിപ്പാൻ ഇടയുണ്ട്.
നമ്മുടെ രാജാവുകൂടി ഇപ്പോൾ അധികം പരിഷ്കാരം സി
ദ്ധിക്കാത്തവരുടെ ഉത്സാഹത്തിന് അനിതമായ അനുഭവം
കൊടുത്തുവരുന്നുണ്ടല്ലൊ.കാലം കൊണ്ട് ഈ സഞ്ചാരിക
ൾ അവരുടെ സഞ്ചാരം നിറുത്തി എല്ലാം കൃഷിക്കാരായി ത
ങ്ങൾക്കുള്ള മൃഗങ്ങളെ കൃഷിയിലേക്ക് ഉപയോഗിച്ചും കൊ
യ്തു കഴിയുന്ന വരെ ഭക്ഷണത്തിന് വേണ്ടുന്ന മാംസം,പാൽ,
നെയ്യ് മുതലായവയും വസ്ത്രങ്ങൾക്ക് തോൽ രോമം മുതലാ
യവയും അവയിൽ നിന്ന് എടുത്തും അവയുടെ മലമൂത്രങ്ങൾ
വളമായി ഉപയോഗിച്ചും കൃഷി തുടങ്ങി.
ഇങ്ങിനെ മനുഷ്യർ സഞ്ചാരവൃത്തിവിട്ട് ഓരോദിക്കിൽ
സ്ഥിരതാമസക്കാരായി.ഇത് പര്ഷ്കാരത്തിന്റെ രണ്ടാമ
ത്തെനിലയാണ്.ഭൂസ്വത്തിന്റെ ഉത്ഭവം ഇവിടെ നിന്നാ
ണന്നാണ് വിചാരിക്കേണ്ടത്.ഒരു സംഘത്തിൽ ഉള്ളവ
രെല്ലാം ഒരാളുടെ സന്തതികൾ ആണെന്നായിരുന്നു ഇവരുടെ
വിശ്വാസംവും.ഈനിലയിൽ ഓരോ സംഘത്തിലേക്കുള്ള
മുതൽ ഒന്നായി ശേഖരിച്ചു വെയ്കയല്ലാതെ അതിലെ മെംബറ
ന്മാർക്ക് ഭാഗിച്ചുകൊടുത്തിരുന്നില്ല.
അതിനാൽ കൃഷിസാമാനങ്ങളും മറ്റും സമുദായസ്വത്താ
ക്കിവച്ചും,കൃഷിചെയ്തുണ്ടാകുന്ന മുതൽ എല്ലാവർക്കും ഒപ്പൊ
പ്പം കൊടുക്കാതെ സംഘത്തിലെ തലവൻ സൂക്ഷിച്ചുവെച്ച അ
തിലെ മെംബറന്മാർക്കു ചിലവിനുകൊടുത്തും ബാക്കി സമുദാ

൧ഠ *


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/77&oldid=159969" എന്ന താളിൽനിന്ന് ശേഖരിച്ചത്