താൾ:Gadyavali 1918.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൭൧-

ഭക്ഷണത്തിന് പ്രയത്നംകൂട്തെ കിട്ടുവാൻ ഞെരുക്കമായിരു
ന്നതുകൊണ്ടായിരിക്കാം ഇവർസഞ്ചാരവൃത്തിയെ അനുഷ്ഠി
ച്ചിരുന്നത്.ഇവർ കുറച്ചു കാലം ഒരുദിക്കിൽ താമസിച്ചാൽ
അവിടംവിട്ടും തങ്ങൾക്കും കാലികൾക്കും സൌകര്യമായും അ
നായാസമായും ഭക്ഷണം കഴിപ്പാൻ തരമുള്ള പ്രദേശങ്ങളിലേ
ക്ക് കെട്ടുകെട്ടും.അവിടെ കുറേക്കാലം താമസിക്കും.പിന്നെ
വേറെ ഒരു സ്ഥലത്തേക്ക് മാറും.ഇങ്ങിനെയായിരുന്നു കഴിച്ചു
വന്നിരുന്നത്.കാട്ടുമൃഗങ്ങളും കായ്കനികളും തന്നെയായിരുന്നു
ഇനരുടെ മുഖ്യഭക്ഷണം.എങ്കിലും അവ എപ്പോഴെങ്കിലും കി
ട്ടാതെ ബുദ്ധിമുട്ടിയാൽ അപ്പോഴത്തെ നിവൃത്തിക്ക് വേണ്ടിയും
തങ്ങളുടെ സാമാനങ്ങൾ ചുമക്കുവാനും ആയിരുന്നു അവർ
എണക്കു മൃഗങ്ങളെ വളർത്തി വന്നിരുന്നത്.ഇവർ ചെറി
യചാളകളിലും കൂടാരങ്ങളിലും ആയിരുന്നു താമസിച്ചിരുന്ന
ത്.ഈ തരത്തിലുള്ളവരെ ഇപ്പോൾ ധാരാളം കാണ്മാനുണ്ട്.
എന്നാൽ ഭൂമിയെ സംബന്ധിച്ചെടത്തോളം ഇവരുടെസ്ഥിതി
യും മുൻ വിവരിച്ചവരുടേതുപോലെ തന്നെയായിരുന്നു എന്നാ
ണ് ഊഹിക്കേണ്ട്.ഓരോരോ കൂട്ടർ ഒരോദിക്കിൽ സ്ഥിര
മായി താമസിക്കാതെ മാറിമാറി താമസിച്ചുന്നരുതിനാ
ലും,ഒരുത്തർ വിട്ടസ്ഥലം മറ്റൊരുകൂട്ടർ താതൊരു ബുദ്ധിമുട്ടും
കുറവും കൂടാതെ സ്വാധീനമാക്കി ഉപയോഗിച്ചവന്നിരുന്നതിനാ
ലും ഇവക്ക ഭൂസ്വത്ത് ഉണ്ടായിരുന്ന് എന്ന് വിചാരി
പ്പാൻ പാടില്ല.
ഈ ദിക്കിൽ ഓരോരോ ഗോപുരങ്ങളിലും സത്രങ്ങളിലും
വന്ന് താമസിക്കുന്ന വൈരാഗിസംഘങ്ങൾക്ക് ആവക ഗോ
പുരങ്ങൾക്കും സത്രങ്ങൾക്കും അവകാശമകണ്ടെങ്കിൽ മാത്രമെ
മേൽവിവരിച്ച കൂട്ടർക്കും ഭൂസ്വത്തുണ്ടായിരുന്നു എന്ന് വിചാ
രിപ്പാൻ പാടുള്ളൂ.എന്നാൽ ഇവർക്ക് മറ്റുള്ളവരെക്കാൾ ഒരു
വിശേഷം ഉണ്ട്.എന്തെന്നാൽ അന്നന്ന് അദ്ധ്വാനിച്ച് അ
ന്നന്ന് കഴിഞ്ഞാൽ പോരാ എന്നും,ഒരു ദിവസം ഒരുസാധ
നവും കിട്ടീട്ടില്ലെങ്കിൽ കൂടി കുടുങ്ങാതെ കഴിവാൻ ഒരു കുരുത











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/75&oldid=159967" എന്ന താളിൽനിന്ന് ശേഖരിച്ചത്