Jump to content

താൾ:Gadyavali 1918.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൬൭-

൧൫. സ്വയംഭരം

                (ആത്മഭരണം)

തന്നത്താൻ ഭരിക്കുന്നതിനുള്ള ശക്തി ധൈര്യത്തിന്റെ ഒ
രു രൂപാന്തരമാകുന്നു ഈ ശക്തി മനുഷ്യനേയും മൃഗത്തേയും
വ്യത്യാസപ്പെടുത്തുന്നതും എല്ലാ സൽപ്രവർത്തികളുടേയും ഉല്പ
ത്തിസ്ഥാനവും ആകുന്നു.
ഓരോ മനോവികാരങ്ങളാൽ ജയിക്കപ്പെടാതെ മനോവി
കാരെങ്ങളെ ജയിക്കുന്നവനെയാകുന്നു തന്നത്താൻ ഭരിക്കുവാ
ൻ ശക്തിയുള്ളവനെന്നു പറയുന്നത്.ഈ ശക്തി ഇല്ലാത്തവൻ
പോകുന്നവൻ ഒഴുക്കിന്റെ ഗതിയനുസരിച്ചുപോകുന്ന പൊങ്ങുതടിപോ
ലെ ഇന്ദ്രീയവശനായും അതുള്ളവൻ ഒഴുക്കു മുറിച്ചുപോകുന്ന
തീകപ്പൽ പോലെ സ്വീധീനേന്ദ്രിയനായും കാലയാപനം
ചെയ്യുന്നു.
മിക്ക ജനങ്ങൾക്കും ഒരിക്കലെല്ലങ്കൽ മറ്റൊരിക്കൽ സ്വഗൃ
ഹങ്ങളിലുള്ളവരേയോ മറ്റു വല്ലവരേയോ ഭരിക്കേണ്ടി വരു
മെന്നുള്ളത് നിസ്സംശയമാണല്ലോ.തന്നത്താൻ ഭരിക്കുന്നതിനു
ശക്തിയില്ലാത്തവർ മറ്റുള്ളവരെ ഭരിക്കുന്നതിനു പ്രാപ്തന്മാ :രാകില്ലെന്നുള്ളതും നിവിവാദംതന്നെ.അതുകൊണ്ടാകുന്നു
സ്വയംഭരണത്തിന് ഇത്ര പ്രധാന്യം കല്പിച്ചിട്ടുള്ളത്.എന്നാ
ൽ കാമക്രോധാദികളെജയിക്കയെന്നുള്ളത് അത്ര എളുപ്പമാ
യ ഒരു കാര്യമല്ല.എന്നുതന്നെയല്ല തീരെജയിക്കയെന്നുള്ള
ത് കേവലം അസാദ്ധ്യംതന്നെ എങ്കിലും 'നിത്യാഭ്യാസി ആ
നയെഎടുക്കും' എന്നുണ്ടല്ലോ.അതുകൊണ്ട് സ്വയംഭരണ
ശക്തിയുണ്ടാവാൻ ആഗ്രഹിക്കുകയും,ശ്രമപ്പെടുത്തുകയും ചെ
യ്യുന്നവന്ന് അതും സമ്പാദിക്കാമെന്നുതന്നെയാണ് വിചാരി
ക്കേണ്ടതുമദ്യപാനം വ്യഭിചാരം മുതലായ ദുഷ് പ്രവർത്തിക
ൾ അധിമായിട്ടുണ്ടാകുന്നത് തന്നത്താൻ ഭരിക്കുന്നതിനുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/71&oldid=159963" എന്ന താളിൽനിന്ന് ശേഖരിച്ചത്