താൾ:Gadyavali 1918.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൬൮-

ശക്തിയില്ലാത്തതുകൊണ്ടാകുന്നു.ഈ ദുഷ് പ്രവർത്തനങ്ങളിൽ
പ്രവേശിക്കാതിരിക്കുന്നതിന്ന് വളരേ പ്രയാസമുണ്ടെന്നു തോ
ന്നുന്നില്ല.പ്രവേശിച്ചതിന്റെ ശേഷം അതിൽ നിന്ന് നിവ
ർത്തിക്കുന്നതിനാണ് സ്വയംഭരണശക്തി മുഖമായിട്ടുവേണ്ടത്.
അത് പ്രയത്നംകൊണ്ട് സാധിക്കാവുന്നതാകുന്നു ഞ
ങ്ങൾക്ക് തോന്നുന്നത്.
ഒരു മഹാനെന്നു പറയണമെങ്കിൽ അവന് മുഖ്യമാ
യിട്ടു വേണ്ടത് തന്നത്താൻ ഭരിക്കുന്നതിനുള്ള ശക്തിയാകുന്നു.
കാലദേശാവസ്ഥകൾ അറിഞ്ഞ് പ്രവർത്തിക്കുന്നതിനും മറ്റു
മുള്ള വൈഭവം ഇതിൽ നിന്നാകുന്നു പ്രധാനമായി സിദ്ധിക്കു
ന്നത്.
“വികാരഹേതൌസ്തിവിക്രയന്തെ
യേഷാംനചേതാംസിതയേവധീരാ”എന്നുണ്ടല്ലൊ.
മനുഷ്യരെന്നാവരും സ്വയംഭരശക്തിയുള്ളവരായിരുന്നു
എങ്കിൽ ഭൂമിയിൽ വ്യവഹാരങ്ങളും കലഹങ്ങളും മറ്റുമണ്ടാ
കുന്നതല്ലെന്ന് തന്നെപറയാം.അപ്പോഴാണ് മനുഷ്യരെല്ലാം
ഭ്രതാക്കന്മാരെപ്പോലെയും ഭൂമിസ്വർഗം പോലെയും ആയി
ത്തീരുന്നത്.അതുകൊണ്ട് ദിരാഗ്രഹം കോപം രാഗദ്വഷം
മുതലായവയെ ആവുന്നിടത്തോളം അടക്കാറാകത്തക്കവണ്ണ
മായിരിക്കണം കുട്ടികളെ ആദ്യം മുതൽക്കുതന്നെ അഭ്യസിപ്പി
ക്കുന്നത്.

൧൬. ഭൂസ്വത്തു

മനുഷ്യരുടെ മുഖ്യമായ പഠിപ്പ് മനിഷ്യവർഗത്തെപറ്റി ത
ന്നെയാണെന്നു യോഗ്യന്മാർ അഭിപ്രായപ്പെടുന്നുണ്ട്.അതു
യതാർത്ഥമാണ്.ആദ്യം അവനവനെ അറിഞ്ഞിട്ടുവേണമ
ല്ലൊ മറ്റുള്ളവരെപറ്റി അറിഞ്ഞുതുടങ്ങവാൻ എന്നാൽ ഈ
പഠിപ്പ് പ്രയാസമാണെന്നൊ വേഗത്തിൽ കഴിഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/72&oldid=159964" എന്ന താളിൽനിന്ന് ശേഖരിച്ചത്