താൾ:Gadyavali 1918.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൬൬-

ന്റെയും തന്റെ സന്താനങ്ങളുടേയും ചിലവിനുകൂടി പാർലീ
യമേന്റുകാരോടുചോദിച്ച് മേടിക്കേണ്ടതാണ്.ഇന്ത്യയി
ലെ ചില മഹാരാജാക്കന്മാരുടെമാതിരി ആരോടും കണക്ക്
പറയാനായിട്ട് യാതൊരു ബാദ്ധ്യതയും ഇല്ലാത്തവിധത്തിൽ
മഹാഭാഗ്യവാനായിരിക്കുന്നു നമ്മുടെ മഹാരാജാവിന് തന്റെ
രാജ്യത്തിൽനിന്ന് എടുക്കുന്നതായ അനേകവിധമുതലെടുപ്പി
ൽ നിന്നും തനിക്ക് തോന്നിയപോലെ എടുത്ത് ചിലവിടാമെ
ന്ന് ചിലർ തെറ്റായിധരിച്ച് വശായിട്ടുണ്ട്.പാർലീയമേ
ന്റുകാർ മഹാരാജാവിന്റെ ചിലവിലേക്ക് കൊല്ലത്തിൽ മൂ
ന്നുലക്ഷത്തെൺപത്തയ്യായിരം പവൻ കൊടുക്കുന്നുണ്ട് ഇതി
ൽ രണ്ടുലക്ഷത്തിമുപ്പതിനായിരം പവൻ രാജധാനിയിലുള്ള
പലകാര്യസ്ഥന്മാർക്കും മറ്റും മാസപ്പടി കൊടുത്തുകഴിയും.പ
തിമൂവായിരം പവൻ ധർമ്മച്ചിലവിലേക്ക് നീക്കിയിട്ടുണ്ട്.എന്നാ
ൽ വല്ലസംഗതിവശാലും ഇതിലധികം ചിലവ് വന്നുപോയാ
ൽ ആയതിന്റെ വക വിവരമായകണക്ക് അതാതുകൊല്ലം
അവസാനിച്ച മുപ്പത് ദിവസത്തിനകം പാർലീയമേന്റു
കാരെ ബോദ്ധ്യപ്പെടുത്തുന്നതായാൽ ആ വക ചിലവുകൾ ന്യാ
യമായിട്ടുള്ളതാണെന്ന് കാണുന്നഭാഗം അവർ വകവെച്ചുകോ
ടുക്കുന്നതാണ്.ചിലവിലേക്ക് ന്ശ്ചയിച്ച ഈ സംഖ്യയ്ക് പു
റമെ "ലങ്കാസ്റ്റർ"എന്നു പേരായ ബിലാത്തിയെ ഒരു വ
ലിയ താലൂക്കൽ നിന്ന് പിരിയുന്നതായ തൊണ്ണൂറായിരം പ
വനും മഹാരാജാവിന് സമ്മതിച്ച് കൊടുത്തിട്ടുണ്ട്.സർവസ
ൽഗുണസമ്പന്നയായ വിക്റ്റോറിയ മഹാരാജ്ഞി ചില അ
ന്യരാജാക്കന്മാരെപോലെ അമിതവ്യയയം ചോയ്യാതെ ആവ
ശ്യമുള്ള കാര്യത്തിനു മാത്രം ഉചിതവ്യയം ചെയ്തതുകൊണ്ട്
ശരാശരിക്ക് കൊല്ലത്തിൽ നൂറ്റിന് നാലുപ്രകാരം ഒരുദി
വസത്തിൽ ചുരുങ്ങിയത് ൧ഠഠഠ.ഠ പവൻ പലിശ വരാൻ ത
ക്ക മുതൽ സമ്പാദിച്ചിട്ടുണ്ട്.











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/70&oldid=159962" എന്ന താളിൽനിന്ന് ശേഖരിച്ചത്