താൾ:Gadyavali 1918.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൬൦-

വോടുകൂടി പ്രഭുക്കന്മാർ രാജ്യാധികാരം നടത്തുന്നേടത്തും ഇതു തന്നെയാണ് അവസാനം . എന്നാൽ ഈ അവസാനം രണ്ടു വഴിക്കായി വന്നുകണ്ടിട്ടുണ്ട് .രാജാവു തന്റെ അധികാരത്തിനു കൂടുതൽ വരുത്തുവാനും പ്രഭുക്കന്മാർ അതു കുറയ്ക്കുവാനും ശ്രമിക്കും.ഈ മത്സരം യുദ്ധത്തിൽ പർയ്യവസാനിക്കുകയും അതിന്റെ ഗതിപോലെ രാജാവു രാജ്യഭൃഷ്ടനായോ ഏകാധിപതിയായോ തീരുകയും ചെയ്യുന്നതാണ് . രാജാവു രാജ്യഭൃഷ്ടനാകുന്ന പക്ഷം മുൻ പറഞ്ഞപോലെ കാലക്രമം കൊണ്ട് പ്രഭുക്കന്മാർ തമ്മിൽതല്ലി അതിലൊരുവനോ മറ്റുവല്ല രാജാവോ ഏകാധിപതിയായി വരാവുന്നതാകുന്നു.യുദ്ധത്തിൽ രാജാവു ജയിക്കുന്നപ ക്ഷം അനിയന്ത്രിത രാജ്യഭരണമായി തീരുന്നതുമാണ് . അസ്ഥിരത എന്ന ദോഷം പ്രഭു സമുദായ രാജ്യഭരണത്തിനുള്ളതുപോലെ മറ്റൊരു സമ്പ്രദായത്തിലുള്ള കോയ്മയ്ക്കമില്ല .അതുകൊണ്ടാണ് ഓരോ കാങ്ങലളിൽ ഇതു പലെ രാജ്യങ്ങളിലും ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ഒരേടത്തു ഇ ല്ലാതെയായിപ്പോയത് . എല്ലാംകൂടി നോക്കിയാൽ ഈ സമ്പ്രദായത്തിലു ള്ള രാജ്യഭാരം അനിയന്ത്രിത രാജ്യഭരണത്തേക്കാൾ മേലെയാണെന്നു പറവാൻ പാടില്ലെന്നാണ് വെള്ളക്കാരിൽ മിക്കവരുടേയും അഭിഃപ്രായം . സ്പർദ്ധയും മറ്റും കൂടാതെ നടക്കുന്നകാലത്ത് ഇതു അനിയന്ത്രിത രാജ്യഭരണത്തേക്കാൾ വളരെ നന്നായിരിക്കുമെങ്കിലും രാജ്യഭരണത്തിനു മുഖ്യമായിവേണ്ടതായ സ്ഥിരത ഇതിനില്ലാത്തതിനാൽ ഇതിനെ അത്ര പ്രധാനമായി ഗണിക്കുവാൻ പാടുള്ളതല്ല .

  പ്രഭു സമുദായരാജ്യഭരണം വേറെ ഒരു വിധത്തിൽ കൂടിയുണ്ട് . അതിന് 

മേല്പറഞ്ഞ രീതിയുടെ ഛായ അശേഷമില്ല. ഒരു കാലത്ത് യൂറോപ്പിൽ മിക്ക രാജ്യങ്ങളിലും ഇതായിരുന്നു നടപ്പ്-പണ്ടു കൊച്ചിയിലും ഏകദേശം ഈ സമ്പ്രദായം നടന്നു വന്നിരുന്നതിനാൽ അതിന്റെ സ്വഭാവത്തെ പറ

ഞ്ഞാൽ മറ്റെല്ലാം സ്പഷ്ടമാകുന്നതാണ്-കൊച്ചീ രാജാവി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/64&oldid=159956" എന്ന താളിൽനിന്ന് ശേഖരിച്ചത്