താൾ:Gadyavali 1918.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൬൩-

ദ്യയുടെ ഏകാസ്പദം ബാഹ്മണരായിരുന്നു കാലത്തു രാജാക്ക
ന്മാരുടെ ഉപദേഷ്ടാക്കളും അധികാരികളും അവരായിരുന്നു.
ആ കാലങ്ങളിലുണ്ടാക്കീട്ടുള്ള നിയമങ്ങളിൽ മിക്കതും നിയമക
ർത്താക്കന്മാരുടെ ഗോത്ര നന്മയെയാണ് പ്രധാനമായി ഉദ്ധേശി
ക്കുന്നതെന്ന് ആർക്കും എളുപ്പത്തിൽ അറിയാവുന്നതാണ്.ആ
ഗോത്രത്തിൽ ആരെങ്കിലും മറ്റു വർഗ്ഗത്തിലുള്ള വല്ലവരുടേയും
മേൽ വല്ല കു‌റ്റവും ചെയ്താൽ ഉപായത്തിൽ വല്ല പിഴയോ
മറ്റോചെയ്യുന്നതു ധാരാളമായിരിക്കുമെന്നും,മറ്റുള്ളവർ
ആ ഗോത്രത്തിലുള്ളവരോട് ആ കുറ്റം തന്നെ ചെയ്താൽ
അതി കഠിനമായ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും മറ്റു
മാണ് നി‌യമം.ഇതുതന്നെയാണ് പ്രഭുസമുദായ രാജ്യഭരണ
ത്തിന്റെ പ്രധാനദോഷങ്ങളിൽ ഒന്നാമതായിട്ടുള്ളത്.
രണ്ടാമെത്തെ ദോഷം രാജ്യഭരണത്തിന്റെ അസ്ഥിരതത
ന്നെ.ഇതിന്റെകാരണമെന്താണെന്നുള്ളതിനെകുറിച്ചു പല
അഭിപ്രായങ്ങളുണ്ടായേക്കാം.എന്നാൽ ഈ ദോഷമുണ്ടെ
ന്നുള്ളത് അനുഭവസിദ്ധമായിട്ടുള്ളതാണ്.യൂറോപ്പിൽ ഒരു
കാലത്ത് പലരാജ്യങ്ങളിലും ഈ രീതിയിലുള്ള കോയ്മ നടന്നു
വന്നിരിന്നു.എന്നാൽ അത് ഒരേടത്തെങ്കിലും രണ്ടുനൂറ്റാണ്ടു
പോലും നിലനിൽക്കുകയുണ്ടായിട്ടില്ലാ.രാജാവുകൂടാതെ പ്രഭു
ക്കന്മാർതന്നെ രാജ്യഭരണം നടത്തുന്നേടത്തു ഇങ്ങിനെ വരു
ന്നതു മുക്കാലും അധികാരികളുടെ സ്പർദ്ധകൊണ്ടാണ്.തുല്യാ
ധികാരത്തോടുകൂടി പലരും ഉണ്ടാകയും അവക്ക് മേലധികാ
രിയായി ആരും ഇല്ലാതെ ഇരിക്കയും ചെയ്യുമ്പോൾ അസൂ
യയും സ്പർദ്ധയും വലിയ തമ്മിൽതല്ലും ഉണ്ടാകുന്നതു സഹജ
മാണ്.അങ്ങിനെ ലഹളയാകുമ്പോൾ രാജ്യാധികാരം മുഴു
വൻ അവരുടെ കൂട്ടത്തിൽ രാജ്യതന്ത്രത്തുലും,യുദ്ധവൈദഗ്ദ്ധ്യ
ത്തിലും മറ്റെല്ലാവരേക്,കാൾ കേമനായിട്ടുള്ളവന്റെ കയ്യിലാ
കുന്നതിനാണ് സംഗതി.അല്ലെങ്കിൽ രാജ്യം ബഹുനായക
ത്വംകൊണ്ടു ക്ഷീണിച്ചിരിക്കുന്നതിനാൽ എളിപ്പത്തിൽ മറ്റു
ള്ളവല്ല രാജാക്കന്മാരുടെ കയ്യിലു അകപ്പെട്ടേയ്ക്കാം.രാജാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/63&oldid=159955" എന്ന താളിൽനിന്ന് ശേഖരിച്ചത്