ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
- ൫൫
- മല്ല.രാജാക്കന്മാർക്ക മനഃപൂർവ്വമായി പ്രജകളെ ഉപദ്രവി
- പ്പാൻ സ്വാതന്ത്ര്യമുണ്ടായിരിക്കുകയും,അങ്ങനെ ഉപദ്രവി
- ക്കുന്നതിനെ ന്യായമായി വിരോദിപ്പാൻ ആ രാജ്യത്തെ നി
- യമപ്രകാരം അവകാശമുള്ളവരായിട്ട് ആരും ഇല്ലാതിരി
- ക്കുകയും ചെയ്യുമ്പോളാണ് രാജ്യഭരണം അനിയന്ത്രിതമാ
- ണെന്ന് പറയപ്പെടുന്നത്.
- ഭാരതഖണ്ഢത്തിൽ എല്ലാ കാലങ്ങളിലും രാജ്യം ഭരിച്ചുവ
- ന്നിരുന്നത് ഈ രീതിയിലാണെന്ന് മാത്രമല്ല സ്മൃതികളാൽ
- വിധിക്കപ്പെട്ടിരിക്കുന്നതും ഈ രീതിയിലാണ്.രാജാക്കന്മാരെ
- കേവലം മനുഷ്യരുടെ കൂട്ടത്തിൽ ഗണിച്ചാൽ പോരായെന്നും
- അവരെ അഷ്ടദിക് പാലന്മാർ മുതലായ ദേവന്മാരുടെ അംശ
- ങ്ങളെ കോണ്ട് സൃഷ്ടിച്ചതാണെന്നും,അവർ എന്തു തന്നെ
- ചൈതാലും അവരോട് വെറുക്കുന്നത് മഹാപാത
- കത്തിലൊന്നാണെന്നും,യാതൊരു കാര്യത്തിലും അവരെ
- അസ്വതന്ത്രന്മാരായി വിചാരിപ്പാൻ പാടില്ലായെന്നുമാകുന്നു
- സ്മൃതി സിദ്ധാന്തം.രാജാക്കന്മാർ ദേവാംശസംഭവന്മാരാണ
- ന്നുള്ള അഭിഃപ്രായം ഒരുകാലത്ത് വെള്ളക്കാരുടെ ഇടയിലും
- നടപ്പായിരുന്നു.എന്നാൽ ഇപ്പോൾ ആ അഭിപ്രായത്തെ
- പ്രാജിനന്മാർക്കുണ്ടായിരുന്ന പല മൗഢ്യങ്ങളിൽ ഒന്നായിട്ടെ
- ല്ലാതെ ആരും ഗണിക്കുന്നില്ല.രാജാകന്മാർ ഇതിമാനുഷ
- ന്മാരാണെന്ന് വിചാരിപ്പാൻ യാതൊരു മാർഗവും കാണുന്നി
- ല്ലെന്നാണ് അവർ പറയുന്നത്.ഈശ്വര കൽപ്പന അങ്ങനെ
- വിചാരിക്കണമെന്നായിരുന്നുവെങ്കിൽ അവരുടെ സൃഷ്ടിയി
- ൽ വല്ലതും ഉണ്ടാവാൻ ഇടയുണ്ടായിരുന്നുവല്ലോ.
- അവരെല്ലാം ബുദ്ധികൊണ്ടും,മനോഗുണംകൊണ്ടും,മ
- റ്റു അവസ്ഥകൾ കൊണ്ടും മറ്റ് എല്ലാ മനുഷ്യരെയും അതി
- ശയിച്ചിരികേണ്ടതായിരുന്നു.അങ്ങനെ യാതൊരു വിശേ
- ഷവും കാണാത്തതുകൊണ്ടു രാജാക്കന്മാരെ അമാനുഷ്യരാ
- ണന്നു വിചാരിപ്പാൻ പാടില്ലെന്നാണ് വെള്ളക്കാരുടെ സിദ്ധാ
- ന്തം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.