താൾ:Gadyavali 1918.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൪

തിന് സാദ്ധ്യമായ അവസ്ഥയെ സമ്പാദിക്കുന്നത് മനപ്പൂർവ
മായി അസാദ്ധ്യമാക്കിത്തീർത്താൽ ഭൂരിപക്ഷം ജനങ്ങൾക്ക് ഭൂ
രിസുഖമുണ്ടാകുന്നത് എങ്ങിനെ?ഇംഗ്ലീഷുകാരുടെ സകല
നിയമങ്ങളും ഏർപ്പാടുകളും ഗുണത്തിനാകട്ടെ ദോശത്തിനാ
കട്ടെ എല്ലാവരേയും ഒരുപോലെ സംബന്ധിക്കുന്നതായിരുന്നു
രാജനിയമങ്ങൾക്ക് ആൾ ഭേദമില്ലെന്നാകുന്നു നിയമ നിർമാ
ണ കാര്യത്തിൽ മുഖ്യമായി അംഗീകരിച്ചിട്ടുള്ള പ്രമാ
ണം.
രാജ്യ ഭരണത്തിന്റെ പ്രധാനോദ്ദേശ്യം ഭൂരിപക്ഷംഭൂരിസുഖ
മാണെന്നും ആ ഉദ്ദേശ്യത്തെ നിർവഹിക്കന്നതിനുള്ള ഏർപ്പാടു
കളുടെ അവസഥ പോലെയിരിക്കും രാജ്യഭരണത്തിന്റെ ഗുണ
ദോശ്യങ്ങളെന്നും ഇതിനു മുമ്പിൽ പറഞ്ഞിട്ടുണ്ടല്ലോ.ഭൂമിയിൽ
പലകാലത്തിലായിട്ട് പലരാജ്യക്കാരും ഈ ഉദേശ്യത്തെ സാ
ദിപ്പിക്കുന്നതിനു പലരാജ്യഭരണരീതികളും സ്വീകരിച്ചി
ട്ടുണ്ട്.അവയിൽ പ്രധാനമായ ചിലരീതികളുടെ ഗുരുരഗു
ത്വങ്ങളെ നമുക്ക് ആലോചിച്ച് നോക്കുക.
പൂർവകാലങ്ങളിൽ എല്ലാരാജ്യങ്ങളിലും,ഇപ്പോൾ പലരാ
ജ്യങ്ങളിലും നടന്നുവരുന്നത് അനിയന്ത്രിത രാജ്യഭരണമാകു
ന്നു.പ്രജകളുടെ ഗുണത്തിനാകട്ടെ ദോശത്തിനാകട്ടെ സ്വേ
ച്ഛപോലെ പ്രവർത്തിപ്പാൻ രാജാക്കന്മാർക്ക് സ്വാതന്ത്രമുള്ള
രാജ്യഭരണത്തെയാകുന്നു അനിയന്ത്രിത രാജ്യഭരണമെന്നു പറ
യുന്നത്.മനുഷ്യ ബുദ്ധിഅപരിമിതമാകകൊണ്ട് പ്ര
ജകളുടെ ക്ഷേമത്തിനാണെന്നുള്ള ഉത്തമ വിശ്വാസത്തോടുകൂ
ടി ചെയ്യുന്ന ചിലപ്രവർത്തികൾ ചിലപ്പോൾ ഫലത്തിൽ
ദോശകരമായി വന്നേക്കാം.അതുകൊണ്ട് രാജ്യഭരണം
അനിയന്ത്രിത മാകുന്നതല്ല.അതുപോലെ തന്നെ രാജാക്കന്മാർ
ജനങ്ങളെ അധികമായി ഉ‌പദ്രവിപ്പാൻ തുടങ്ങിയാൽ ആ
പ്രജകൾക്ക് ഐക്യമത്യമുണ്ടെങ്കിൽ രാജാക്കന്മാരുടെ നേരെ
വെറുതെ അവരെ രാജ്യദുഷ്ടന്മാരാക്കുന്നതുനു സാധിച്ചേക്കാ
വുന്നതാകൊണ്ട് രാജ്യഭരണം അനിയന്ത്രിതമാകുന്നതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/54&oldid=159946" എന്ന താളിൽനിന്ന് ശേഖരിച്ചത്