താൾ:Gadyavali 1918.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൫൬-

ഇതുകൊണ്ട് ​രാജാക്കന്മാരെ ബഹുമാനിക്കേണ്ട എന്നോ
അവരോട് വെറുക്കണമെന്നോ,രാജ്യദ്രാഹം അവിഹിതമ
ല്ലെന്നോ അവർക്ക അഭിഃപ്രായമുണ്ടെന്ന ആരു ശങ്കിക്കേണ്ട.
രാജ്യദ്രാഹത്തെപോലെ ഗൗരവമായിട്ട് വേറെ യാതൊരു
അപരായധവുമില്ലെന്നാണ് അവരുടെ അഭിഃപ്രായവും നിയമ
വും.എന്നാൽ രാജാക്കന്മാർ ദിവ്യന്മാരാണെന്ന് വിചാരി
പ്പാൻ പാടില്ലയെന്നുതന്നെയല്ല അവർ മറ്റു മനുഷ്യരെപ്പോ
ലെ തന്നെയുള്ളവരാണെന്നാകുന്നു ദൈവകൽപ്പനയെന്നു വി
ചാരിപ്പാൻ കൂടി കാരണം കാണുന്നുണ്ടെന്നു മാത്രമാകുന്നു അ
വരുടെ വാദത്തിന്റെ താല്പര്യം.
സ്മൃതികളിൽ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി രാജാക്കന്മാർ
ചെയ്യേണ്ട കർമങ്ങളെ വിസ്താരമായി പറഞ്ഞിട്ടുണ്ട്.അ
തിൽ ചില സംഗതികളെകുറിച്ച് അഭിഃപ്രായഭേദമുണ്ടാകാ
ൻ ഇടയുണ്ടെങ്കിലും എല്ലാം കൂടിനോക്കിയൽ രാജാക്കന്മാർ
അതിൽ പറഞ്ഞിരിക്കുന്നമാതിരി അനുഷ്ടിച്ചാൽ പ്രജകൾക്ക്
ക്ഷേമകരമായിരിക്കുമെന്നത് നിസ്സംശയംതന്നെ.എന്നാൽ അ
തുപോ‌ലെ അവർ അനുഷ്ടിക്കുമെന്നതിന് എന്ത് ഏർപ്പാടാ
ണുള്ളത്?യാതൊരേർപ്പാടും ഇല്ലെന്നില്ല.അങ്ങനെ ചെയ്യു
ന്നവർക്ക് അവരുടെ ദുഷ്പ്രവർത്തിയുടെ ഗുരുലഗുത്വംപോലെ
പരലോകത്തിൽ ശിക്ഷയുണ്ടാകുമെന്ന് പറയുന്നു.അതു
കൊണ്ടു മാത്രം സ്മൃതിയിൽ പറഞ്ഞിരിക്കുന്നതുപോലെ എല്ലാ
രാജാക്കന്മാരും എല്ലായ്പോഴും നടക്കുമോ എന്നാണു അതിന്
ഒരാക്ഷേപമുള്ളത്.ഒരുവന് തന്റെ സഹജീവികളുടെ മേ
ൽ എന്തെങ്കിലും സ്വച്ഛപോലെ ചെയ്യുന്നതിന് അധികാര
മുണ്ടായാൽ അത് ഭൂരിപക്ഷഭൂസുഖത്തിന് ഹാനികമായി
തീരുമെന്നും,അതുകൊണ്ട് ആയധികാരത്തിന് അതിരിടേ
ണ്ടതാണെന്നും ഇതിനു മുമ്പിൽ പ്രസ്താവിച്ചിട്ടുണ്ടെല്ലോ.ഇ
തിന് പലരാജ്യങ്ങളിൽ പലകാലങ്ങളിലായി പല ഏർപ്പാ
ടുകൾ ചെയ്കയുണ്ടായിട്ടുണ്ട്.അതിൽ ചിലതിനെ താഴെ
പ്രസ്താവിക്കാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/56&oldid=159948" എന്ന താളിൽനിന്ന് ശേഖരിച്ചത്