താൾ:Gadyavali 1918.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'൭. ധനവിനിമയം'

 കൃഷിക്കാർക്കും അവരുടെ പ്രയത്നെംകൊണ്ട് ധാന്യങ്ങൾ മാത്രമെ ഉണ്ടാകുന്നുള്ളൂ.ദുർല്ലഭമായി ചിലർക്കു് പാലും കറി സാമാനങ്ങളും കൂടെ ഉണ്ടാകും. ഇതുകളൊഴിച്ച് അവർക്ക് ആവശ്യമുള്ള മറ്റെല്ലാ സാധനങ്ങളും മറ്റു ചിലരുടെ പ്രയത്നം കൊണ്ടുണ്ടാകേണ്ടതാണെന്നു സ്പഷ്ടമാണല്ലോ. അവരുടെ പ്രയത്നംകൊണ്ടുണ്ടാകുന്ന നെല്ലിൽനിന്ന് അവർക്ക് ആവശ്യമുള്ളതെടുത്തുവച്ച് ശേഷമുള്ളത് ഒരോരുത്തർക്ക് കൊടുത്ത് പകരം തങ്ങൾക്ക് ആവശ്യമുള്ളതായ സാധനങ്ങളെ വാങ്ങുന്നു.ഇതുപോലെതന്നെയാകുന്നു മറ്റെല്ലാവരുടെയും അവസ്ഥ. അവരവരുടെ ഉപജീവനത്തിന് എല്ലാ മനുഷ്യർക്കും അന്യോന്യാശ്രയം ആവശ്യമാണ്. ഇങ്ങിനെ മനുഷ്യർ ധനം കൈമാറ്റം ചെയ്യുന്നതിനെയാകുന്നു ധനവിനിമയമെന്നു പറയുന്നത്.

അവരവരുടെ സ്വന്ത സ്വത്തിന്മേലുള്ള അവകാശം അവരവർക്കുതന്നെ ആയിരുന്നാലെ ധനവിനിമയമുണ്ടാകുകയുള്ളൂ. നാട്ടുകോട്ടചെട്ടികളുടെ ഇടയിൽ നടക്കുന്നതുപോലെ ഒരു നാട്ടിലുള്ള എല്ലാ മുതലിന്റെയും അവകാശം എല്ലാപേർക്കും കൂടീട്ടാണെങ്കിൽ ആ നാട്ടുകാർ തമ്മിൽ ധനം കൈമാറ്റം ചെയ്‌വാനുള്ള ആവശ്യമില്ലല്ലൊ. നാട്ടുകോട്ടചെട്ടികൾ പല കുടുംബക്കാരായിട്ടുണ്ടെങ്കിലും അവരുടെ മുതൽ എല്ലാപേരുടെയും കൂടീട്ടുള്ളതും അതിന്മേൽ എല്ലാപേർക്കും ഒരുപോലെ അവകാശമുള്ളതാണ്. അവരിൽ ആർക്കെങ്കിലും തന്റെ വ്യാപാരംകൊണ്ട് ലാഭമോ നാശമോ ഉണ്ടായാൽ ആ ലാഭവും നാശവും എല്ലാപേർക്കും സംബന്ധിക്കുന്നാതാണ്. സ്വകാർയ്യമായി ധനം സമ്പാദിച്ച് കയ്യിൽ വയ്പാൻ ആർക്കും അർഹതയില്ല. അങ്ങനെയാകുമ്പോൾ അവർ തമ്മിൽ ക്രയവിക്രയങ്ങളുണ്ടാവാൻ പാടില്ലൊ. അതുകൊണ്ട് ധനവിനിമയത്തിന് സ്വകാർയ്യസ്വത്തുണ്ടായിരിക്കണമെന്ന് സ്പഷടമാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/31&oldid=150919" എന്ന താളിൽനിന്ന് ശേഖരിച്ചത്