താൾ:Gadyavali 1918.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--- ൨൬ ---

മെന്നാണല്ലൊ ധനത്തിന്റെ ഉടമസ്ഥന്മാർ ഇച്ഛിക്കുന്നത്.

ജനങ്ങൾ അവരവരുടെ ആദായത്തിൽ നിന്ന് ചിലവിനുള്ളത് കഴിച്ച് ശേഷമുള്ളത് സമ്പാദിച്ച് വെക്കുന്നതിനാലാണല്ലൊ മൂലധനമുണ്ടാകുന്നത്. മിതവ്യയശീലവും, ദീർഘാലോചനയും ഉള്ളവരാണ് ഇങ്ങിനെ സമ്പാദിച്ചുവയ്ക്കുന്നത്. ഗുണങ്ങൾ സാധാരണയിലുള്ള ജനങ്ങൾക്ക് സിദ്ധിക്കുവാൻ വിദ്യാഭ്യാസത്തിന്റെ പ്രചാരം വളരെ ആവശ്യമാ ണ്. അതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ പ്രചാരത്തിന്നുവേണ്ടി യത്നംചെയ്യുന്നത് നാട്ടിൽ ധനസമൃദ്ധിയും മറ്റുമുണ്ടാകണമെന്ന് ഇച്ഛിക്കുന്ന രാജാക്കന്മാരുടെ കർത്തവ്യകർമ്മങ്ങളിൽ മുഖ്യമായിട്ടുള്ളതാണെന്ന് സ്പഷ്ടമാകുന്നു. ഇതുതന്നെയുമല്ല രാജ്യഭരണത്തിന്ന് വ്യവസ്ഥയും നീതിന്യായങ്ങളും ഉണ്ടാകുന്നതും മൂലധനവൃദ്ധിക്ക് വളരെ ആവശ്യമായിട്ടുള്ളതാണ്. പൂർവ്വകാലങ്ങളിൽ നമ്മുടെ രാജാക്കന്മാർ ധനവാന്മാരുടെ കയ്യിൽനിന്നും ദ്രവ്യം ബലാൽകാരേണ അപഹരിക്കുന്നത് പതിവായിരുന്നു. അങ്ങിനെയാകുമ്പോൾ ധനം സമ്പാദിച്ചുവയ്ക്കുന്നതിന്ന് ജനങ്ങൾക്ക് മനസ്സുവരാത്തതും ദുർല്ലഭമായി ചിലർ അങ്ങിനെ ചെയ്യുന്നുണ്ടെങ്കിൽ അവർ അതിനെ വർദ്ധിപ്പിക്കുന്നതിനുവേണ്ടി വല്ല വ്യാപാരങ്ങളിൽ മുടക്കാതെ വെറുതെ കെട്ടിവയ്ക്കുന്നതും സ്വാഭാവികമാണ്. എന്നാൽ ഇപ്പോൾ ആവക ദോഷങ്ങളൊന്നുമില്ലെങ്കിലും നാട്ടിൽ ധനപുഷ്ടിയുണ്ടാകേണ്ടതിന്ന് ധനവ്യയം എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ധരിച്ചിട്ടുള്ളവർ നമ്മുടെ കൂട്ടത്തിൽ വളരെ ചുരുക്കമാണ്. ഇംഗ്ലണ്ടിലും മറ്റും കച്ചവടത്തിന്നും മറ്റുമായി വളരെ ആളുകൾ കൂടിച്ചേർന്ന് ചെറിയ ഓഹരികളായി പണമെടുത്ത് കൂട്ടുമുതൽ കമ്പനികൾ സ്ഥാപിക്കുന്ന സമ്പ്രദായം ഇവിടേയും നടപ്പായാൽ അത് ജനങ്ങൾക്ക് ധനാർജ്ജനത്തിന്നും, രാജ്യത്തുള്ള മൂലധനത്തിന്റെ വൃദ്ധിക്കും ഒരു ബലവത്തമായ കാരണമാകുമായിരുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/30&oldid=153281" എന്ന താളിൽനിന്ന് ശേഖരിച്ചത്