താൾ:Gadyavali 1918.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-റ.൮-

    ഈ ലോകത്തിൽ ചിലർ ക്ലേശിച്ചു ചിലവുകഴിക്കുന്നവരും മറ്റുചിലർ ക്ലേശിക്കാതെ ചിലവുകഴിക്കുന്ന ധനികന്മാരും,ചിലർ അശേഷം ചിലവിന് മതിയാകാതെ ദാരിദ്ര്യസമുദ്രത്തിൽ കിടന്ന് മുങ്ങുന്നവരും, മറ്റുചിലർ സുഭിക്ഷമായി ചിലവിന്നു വേണ്ടതിലധികം മുതലുള്ളവരുമാണല്ലൊ പ്രപ‍‍ഞ്ചത്തിലെ ഇപ്പോഴത്തെ ഈ അവസ്ഥ വളരെ ശോചനീയമായിട്ടുള്ളതെന്നുകണ്ടു അതിന്റെ നിവാരണത്തിന്നുവേണ്ടി ഓരോരുത്തർ ഓരോ ഉപായങ്ങളെ ഘോ‍ഷിക്കുന്നുണ്ട്. യൂറോപ്പിലുള്ള രാജ്യങ്ങളിൽ വളരെ ലഹള കൂട്ടുന്നതായ ഒരുവകക്കാരുടെ അഭിപ്രായത്തെകുറിച്ചുമാത്രം ഇവിടെ കുറെ പ്രസ്താവിക്കാം. അവരുടെ അഭിപ്രായത്തിൽ സ്വകാർയ്യമായി ആർക്കുംതന്നെ മുതൽ സമ്പാദിച്ചുവച്ചുകൂടാ.ഒരു നാട്ടിലുള്ള എല്ലാ മുതലും ആ നാട്ടിലുള്ള എല്ലാപേരുടേയും കൂടീട്ടുള്ളതും അതിന്മേൽ എല്ലാപേർക്കും ഒരുപോലെ അവകാശമുള്ളതും ആയിരിക്കണം. എല്ലാപേരെക്കൊണ്ടും അവരവരുടെ ശക്തിപോലെ പ്രയത്നം ചെയ്യിപ്പിച്ച് സർക്കാരിൽനിന്ന് ്വർക്കാവശ്യമുള്ളതു കൊടുക്കണം. ഇങ്ങിനെയായാൽ നാട്ടിലുണ്ടാകുന്ന ധനത്തിന്റെ അവസ്ഥപോലെ എല്ലാപേർക്കും ഒരേമാതിരിയിൽ ഉപജീവനം കഴിക്കാവുന്നതാണ്. ഈ വാദത്തിന് സമുദായസ്വത്വവാദമെന്നാകുന്നു പറയുന്നത്. ഇംഗ്ലീഷിൽ ഇതിന് "സൊഷ്യലിസം" എന്നും 'കൊമ്യൂണിസം' എന്നും പറയുന്നു.

സമുദായ സ്വത്വവാദികളായിട്ട് യൂറോപ്പിലും അമേരിക്കയിലും പലരുമുണ്ടെങ്കിലും ധനശാസ്ത്രന്മാരിൽ മിക്കവരും ഈ വാദത്തെ സ്വീകരിച്ചിട്ടില്ല. അതിന്ന് ബാധകങ്ങളായി പല സംഗതികളുമുണ്ടെന്നാകുന്നു അവരുടെ അഭിപ്രായം. അവയിൽ ഒന്നുരണ്ടു സംഗതികളെ മാത്രം ഇവിടെ പറയാം. ഒന്നാമതു ജനങ്ങൾക്ക് പ്രയത്നം ചെയ്യുന്നതിന് ഉത്സാഹമി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/32&oldid=151008" എന്ന താളിൽനിന്ന് ശേഖരിച്ചത്