ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-൨൦- കളെക്കൊണ്ടുണ്ടാകുന്ന നാണ്യങ്ങൾക്ക് തുല്യരൂപതയും തുല്യമൂല്യതയും വരുത്താവുന്നതാണെന്ന് അനുഭവസിദ്ധമാണല്ലോ.
൫. വിഭാജ്യത:-നാണ്യമാക്കുന്നതിനുള്ള വസ്തു വിലയ്ക്ക് ദോഷം വരാതെ വിഭാഗിക്കാവുന്നതായിരിക്കണം. സ്വർണ്ണവും വെള്ളിയും എത്രതന്നെ ഭാഗിച്ചാലും അതുകളുടെ വിലയ്ക്ക് ന്യൂനതവരുന്നതല്ലല്ലോ. രത്നങ്ങൾക്ക് ഈ ഗുണം അശേഷം ഇല്ലതന്നെ.ആയിരം ഉറുപ്പിക വിലയുള്ള ഒരു വൈരക്കല്ല് രണ്ടായി ഭാഗിച്ചാൽ ഓരോ ഭാഗത്തിന് ൨൫൦-ഉറുപ്പികയിലധികവും വിലയുണ്ടായിരിക്കില്ല. ൬.സ്ഥിരമൂല്യത:-എല്ലാ പദാർത്ഥങ്ങളെയും ക്രയവിക്രയം ചെയ്യുന്നതിൽ മദ്ധ്യമതയെ വഹിച്ചിരിക്കുന്ന പദാർത്ഥം വിലയിൽ കൂടെകൂടെ ഏറ്റക്കുറച്ഛിൽ വരാത്തതായിരിക്കേണ്ടതു പ്രത്യേക ആവശ്യമാണ്. ആറുമാസത്തെ അവധിയായി കുറെ നെല്ല് കടം വാങ്ങിയാൽ അതു തിരിയെകൊടുക്കേണ്ട കാലം വരുമ്പോഴേക്ക് നെല്ലു വില വളരെ കൂടിയെന്നോ കുറഞ്ഞുവെന്നോ വന്നേക്കാം. അപ്പോൾ കടം കൊടുത്തവനോ വാങ്ങിയവനോ അധികമായ നഷ്ടം സംഭവിക്കാവുന്നതാണ്. വിലയ്ക്ക് സ്ഥിരതയില്ലാത്ത പദാർത്ഥങ്ങളെ പണമായി ഉപയോഗിച്ചാൽ ഇങ്ങനെയുള്ള ദുർഘടങ്ങളും വ്യാപാരങ്ങൾക്ക് അവ്യവസ്ഥയും ഉണ്ടാകുന്നതാണ്. എന്നാൽ വിലയിൽ ഏറ്റക്കുറച്ചിൽ വരാത്തപദാർത്ഥം എന്തെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ഈ ദോഷം സ്വർണ്ണത്തിന്നും വെള്ളിക്കും മറ്റെല്ലാ പദാർത്ഥങ്ങളെക്കാൾ കുറവാണെന്നല്ലാതെ അശേഷമില്ലെന്ന് പറഞ്ഞുകൂടാ.അതുകളുടെ വിലയിൽ ഭേദഗതികൾ വരുന്നതു വളരെ സാവധാനത്തിലും അപ്പഴപ്പോൾ നാം അറിയാത്ത വിധത്തിലുമാകുന്നു.
൭. സുജ്ഞേയത:-നാണ്യം കൃത്രിമമാണോ എന്ന് അറിയത്തക്കതായിരിക്കണം. അതിനായി ഉപയോഗിക്കുന്ന പദാർത്ഥം ഉറുപ്പികയും പവനും ഒരു പലകയിന്മേലോ ഉറച്ച നി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.