Jump to content

താൾ:Gadyavali 1918.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--- ൨൧ ---

ലത്തോ എറിയുമ്പോളുണ്ടാകുന്ന ശബ്ദംകൊണ്ട് അതു കള്ളനാണ്യമോ അല്ലയോ എന്ന് എളുപ്പത്തിൽ അറിയാം. രത്നങ്ങളുടേയും മറ്റും ഗുണദോഷം ഇങ്ങനെ എളുപ്പത്തിൽ അറിയുവാൻ ഒരു വഴിയുമില്ല.

എല്ലാ രാജ്യങ്ങളിലും സ്വർണ്ണംകൊണ്ടും വെള്ളികൊണ്ടും ഉള്ള നാണ്യങ്ങൾ നടപ്പുണ്ടെങ്കിലും ഇതിൽ ഏതെങ്കിലും ഒരു ലോഹങ്കൊണ്ടുള്ളതുമാത്രമേ നിയമസമ്മതമായിട്ടുള്ളു. ആ ലോഹം ഇന്ത്യാരാജ്യത്തിൽ വെള്ളിയും ഇംഗ്ലണ്ടിൽ സ്വണ്ണവുമാണ്. ഈ രാജ്യത്തിൽ കുറെ ഉറപ്പിക കടം വാങ്ങിയവൻ തിരിയെ സ്വർണ്ണനാണ്യം കൊടുത്താൽ കടംകൊടുത്തവൻ നിയമപ്രകാരം അതു വാങ്ങണമെന്നില്ല. ചെമ്പുനാണ്യങ്ങൾ കാണുന്നതു ചില്ലറ വ്യാപാരങ്ങൾക്കുള്ള ആവശ്യത്തിന്നായിട്ടുണ്ടാക്കീട്ടുള്ളതെന്നല്ലാതെ വലിയ വ്യാപാരങ്ങൾക്ക് നിയമപ്രകാരം സമ്മതിച്ച നാണ്യമായി ഒരു രാജ്യക്കാരും സ്വീകരിച്ചിട്ടില്ല.

൬. മൂലധനം.


മൂലധനമെന്നുവച്ചാൽ ധനോല്പാദനത്തിന്നുവേണ്ടി പ്രയത്നംചെയ്യുന്നകാലത്തെ ചിലവിന്നായി സമ്പാദിച്ചുവച്ചിട്ടുള്ളതും അങ്ങിനെ ഉപയോഗപ്പെടുത്തുന്നതുമായ ധനമാകുന്നു. സകല വേലകളും തുടങ്ങീട്ട് കുറെക്കാലം കഴിഞ്ഞതിന്റെ ശേഷമെ അതുകളുടെ ഫലമനുഭവിപ്പാൻ കഴിയൂ. വേലക്കാർക്ക് ആ കാലത്തെ ചിലവിന്ന് ആ പ്രയത്നംകൊണ്ടുണ്ടാകുന്ന ഫലം അനുഭവിപ്പാൻ പാടില്ലെന്ന് സ്പഷ്ടമാണല്ലൊ. മുൻ പ്രയത്നംകൊണ്ടുണ്ടായിട്ടുള്ള ഉപയുക്തസാധനങ്ങളിൽ നിന്ന് തങ്ങളുടെ ആവശ്യത്തിന്ന് വേണ്ടതെല്ലാം എടുത്തതിന്റെ ശേഷമുള്ളത് സമ്പാദിച്ചുവച്ച്, അതിനെയാകുന്നു പ്രയത്നം ചെയ്യുന്ന കാലത്തെ ചിലവിന്നായി ഉപയോഗപ്പെടുത്തുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/25&oldid=153279" എന്ന താളിൽനിന്ന് ശേഖരിച്ചത്