താൾ:Gadyavali 1918.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-൧൯- മറ്റൂ ചില ഗുണങ്ങൾ ഇല്ലാത്തതിനാൽ പണമായി ഉപയോഗിക്കാവുന്നതല്ല.

  ൨.സുവാഹ്യത:-പണം എളുപ്പത്തിൽ കയ്യിൽ കൊണ്ടു പോകാവുന്നതായിരിക്കണം.നൂറുപവൻ ഒരു     സഞ്ചിയിലാക്കി ദൂരദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് അശേഷം പ്രയാസമില്ല. എന്നാൽ അത്ര വിലയ്ക്കുള്ള ഇരുമ്പുനാണ്യം അങ്ങിനെ കൊണ്ടുപോകുന്നതിന് വളരെ അസൌകര്യം ഉള്ളതാണെലന്ന് പറയേണ്ടതിലല്ലോ. ഈ ഗുണം വെള്ളിക്ക് സ്വർണ്ണത്തോളമില്ലെങ്കിലും മറ്റെല്ലാലോഹങ്ങളെക്കാൾ അധികമുണ്ട്. രത്നങ്ങൾക്ക് ഈ ഗുണം സ്വർണ്ണത്തെക്കാളുമുണ്ട്.എന്നാൽ ഒരു തൂശിയുടെ മൊട്ടിനോളം പോന്ന നല്ല വൈരക്കല്ലിന് ൨ ൦-ഉറുപ്പികയോളം വിലയുള്ളതുകൊണ്ട് അതു പെരുമാറുന്നതിനുള്ള പ്രയാസംകൊണ്ടും, കൈമോശം വന്നുപോകുവാനുള്ള എളുപ്പംകൊണ്ടും,ചില്ലറ കാര്യങ്ങൾക്ക് ഉപയോഗിപ്പാൻ വയ്യാത്തതുകൊണ്ടും മറ്റുകാരണങ്ങളാലും അതുകളെ നാണ്യമായി ഉപയോഗിക്കാവുന്നതല്ല.
  ൩.അനശ്വരത:-അർത്ഥനാശം എല്ലാപേർക്കും അഹിതമായിട്ടുള്ളതാകയാൽ ഈ ഗുണംകൊണ്ടുള്ള ആവശ്യം എല്ലാപേർക്കും വളരെ സ്പഷ്ടമായിരിക്കും.സ്വർണ്ണവും വെള്ളിയും അഗ്നിബാധമുതലായതുകൊണ്ടു നശിച്ചുപോകയോ തുരുമ്പുപിടിച്ചു ക്ഷയിക്കുകയോ ചെയ്യാത്തതുകൊണ്ട് അതുകൾക്ക് ഈ ഗുണം അസാമാന്യമായി ഉള്ളതാകുന്നു.

൪.സമാനജാതീയത:-എന്നുവച്ചാൽ നാണ്യമായി ഉപയോഗിക്കുന്ന വസ്തു മുഴുവനും ഒരുപോലെയിരിക്കുന്നു.പവനെല്ലാം ഒരേമാറ്റായിരുന്നാൽ എല്ലാറ്റിനും ഒരേ വിലയായിരിക്കില്ല. രത്നങ്ങളെ നാണ്യമായി ഉപയോഗിക്കുന്നതിന്ന് ഇതാകുന്നു പ്രധാനവിരോധം. ഒന്നുപോലെയുള്ള രത്നങ്ങൾ വളരെ ദുർല്ലഭമാണ്.സ്വർണ്ണവും വെള്ളിയും മറ്റു ലോഹങ്ങളുടെ സങ്കലനംകൊണ്ട് മാറ്റു കുറയ്ക്കുകയും സ്ഫുടം ചെയ്താൽ മാറ്റുകൂട്ടുകയും ചെയ്യാവുന്നതുകൊണ്ട് അതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/23&oldid=150972" എന്ന താളിൽനിന്ന് ശേഖരിച്ചത്