താൾ:Gadyavali 1918.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നാൽ പല കാരണങ്ങളെക്കൊണ്ടും ഇതിന്നു സ്വർണ്ണവും വെള്ളിയും മറ്റെല്ലാത്തിനെക്കാൾ ഗുണമുള്ളതാണെന്ന് അനുഭവസിദ്ധമാണ്.നാണ്യമായി ഉപയോയഗിക്കുന്ന പദാർത്ഥത്തിന്ന് ഏഴുഗുണങ്ങൾ ഉണ്ടായിരയ്ക്കണമെന്നാണ് ധനശാസ്ത്രന്മാരുടെ അഭിപ്രായം.ആഗുണങ്ങളൈല്ലാംകുടി വെള്ളിയേയും സ്വർണ്ണത്തേയും ഒഴിച്ച് മറ്റൊരു പദാർത്ഥത്തേയും ആശ്രയിച്ചിരിക്കുന്നില്ല.സഹജസാരത,സുവാഹത,അനശ്വരത,സമാനജാതീയത,വിജാതിയത,സ്ഥികമുല്യത,സുജ്ഞേയത,ഇതുകളാകുന്നു ഏഴുഗുണങ്ങൾ.

സഹജസാരത -നാണ്യമായി വസ്തു സ്വതേതന്നെ വിലപിടിച്ചതായിരിക്കണം.മരം,തോല് മുതലായതിന് നാണ്യമാക്കിക്കല്പിക്കുമ്പോളുണ്ടാകുന്ന വിലയല്ലാതെ സ്വതേയുള്ള വില വളരെ ലഘുവാണ്. അങ്ങിനെയുള്ള നാണ്യമാക്കികല്പ്പിക്കുമ്പോളുണ്ടാകുന്ന നിലയല്ലാ സ്വതേയുള്ള വില വളരെ ലഘുവാണ്.അങ്ങിനെയുള്ള നാണ്യങ്ങളിൽ ജനങ്ങൾക്ക് വിശ്വാസവും അതുകൾക്ക് അന്യരാജ്യങ്ങളിൽ പ്രചാരവും കുുറവായിരിക്കും. പവൻമാറാറുള്ള ഒരു പവനുതൂക്കം സ്വർണ്ണത്തിനും ഒരു പവനും വില ഏകദേശം തുല്യമാകകൊണ്ട്അതിനെ എല്ലാരാജ്യക്കാരുംസ്വീകരിച്ചിരിക്കുന്നു.എന്നാൽ ഒരുറുപ്പിക തുക്കം വെള്ളിക്ക് മുക്കാൽ റുപ്പികയിലധികം തൂക്കം ഇല്വാത്തതിനാൽ ഉറുപ്ഫികയ്ക്ക് അന്യരാജ്യങ്ങളിൽ പ്രചാരം വളരെ കുറവാകണം. ഒരു റുപ്പികയികുള്ള ചക്രത്തിൻറ വെള്ളിയ്ക്ക് മുക്കാലുറിപ്പികയിലധികവും ,പുത്തന്റെ വെള്ളിക്ക് മുക്കാലുറുപ്പികയിലധികവും ,പുത്തന്റെ വെള്ളിക്ക് അര ഉറുപ്പികയിൽ താഴേയും വിലയാകക്കൊണ്ടാകുന്നു.കൊച്ചിയിൽ ചക്രത്തിന്റെ പ്രചാരമുള്ളതുപോലെ തിരുവിതാംകുൂറിൽ പുത്തന്റെ പ്രചാരമിത്താത്തത്.എന്നിരിക്കുമ്പോൾ ഇരുമ്പ്,മരം മുതലായത് നാണ്യങ്ങളാക്കുവാൻ അശേ‍‍ഷം യേഗ്യതയുള്ളവയത്തന്ന് സ്പഷ്ടമാക്കുന്നു.സ്വർണ്ണവും വെള്ളിയും അത്കളുടെ ശോഭകൊണ്ടും അനശ്വരതകൊണ്ടും മറ്റും എല്ലാദിക്കിലും ​എല്ലാ കാലത്തും ബഹുമതങ്ങളും മുല്യവത്തുക്കളാകുന്നു.വൈരം,പത്മരാഗം മുതലായ രത്നങ്ങൾ ഈഗുണങ്ങളോടുകുടിയവയാണെങ്കിലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/22&oldid=151055" എന്ന താളിൽനിന്ന് ശേഖരിച്ചത്