താൾ:Gadyavali 1918.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കിയ പെട്ടി കൊടുത്ത് പണവും പണം കൊടുത്ത് മുണ്ടും വാങ്ങുന്നു.അങ്ങിനെയാകുമ്പോൾ ക്രയവിക്രയം വളരെ സുകരമായി.കച്ചവടത്തിലത്തിലും മററും പ്രത്യേകമായി പലരും ഏർപ്പെട്ടിട്ടുള്ളതുകൊണ്ട് അതിന് ഇതിലധികം സൌകര്യം വന്നിട്ടുണ്ടെങ്കിലും അതെല്ലാം ഈ രീതിയെത്തന്നെ അനുസരിച്ചിരിക്കുന്നതാണ്.

           ഇതുകൂടാതെ പണംകൊണ്ട് വേറെ ഒരു പ്രയോജനംകൂടിയുണ്ട്.എല്ലാ പദാർത്ഥങ്ങളുടേയും വിലയുടെ താരതമ്യത്തെ കുറിക്കുന്നതിന്ന് ഇത് വളരെ ആവശ്യമാണ്. പണമെന്നൊരു വസ്തു ഇല്ലാതിരുന്നാൽ ഒരു പെട്ടിയുടെ വില പത്തുപറ നെല്ലന്നോ ഒരു ചോതന എണ്ണയെന്നൊ ഒരു പശുകുട്ടിയെന്നോ അരപ്പലം വെള്ളിയെന്നോ അതാതുസമയത്തെ ആവശ്യംപോലെ പറയേണ്ടിവരും.അങ്ങിനെ ചെയ്യേണ്ടിവരുന്നതു വളരെ ദുർഘടമാണെന്ന് പറയേണ്ടതില്ലല്ലൊ.പണമെന്നൊരു സാധനം ഉണ്ടാക്കീട്ടുള്ളതുകൊണ്ട് ഒരോ പദാർത്ഥങ്ങളുടെ വിലയോടുള്ള വ്യത്യാസവും വളരെ വിശദമായും എളുപ്പമായും ധരിക്കാവുന്നതാണ്.

ഈ ഉപകരണം സ്വർണ്ണംകൊണ്ടോ,വെള്ളികൊണ്ടോ ഉണ്ടാക്കുന്നതാമണ് ഉത്തമമെങ്കിലും ഇതിന്ന് ജനങ്ങളെല്ലാപേരുംകുടി നിശ്ചയിക്കുന്നതല്ലാതെ വേറെ ഒരു വിലയും ഇല്ലാത്തതുകൊണ്ട് മറ്റെന്തുപദാർത്ഥംകൊണ്ടെങ്കിലും ഉണ്ടാക്കാവുന്നതാണെന്നുതന്നെയല്ല ചില രാജ്യങ്ങളിൽ അങ്ങിനെ ചെയ്യുതുവരുന്നതായും കാണുന്നുണ്ട്.പണ്ട് ഗ്രീസ് എന്ന രാജ്യത്തിൽ കന്നുകാലികളേയും ഇരുമ്പുകൊണ്ടുണ്ടാക്കിയ നാണ്യങ്ങളേയും ഇതിന്ന് ഉപയൊഗിച്ചിരിന്നു.ചീനാരാജ്യത്തു തേയിലകൊണ്ട് ചൂക്കണിയുടെ മാതിരിയിൽ ഉണ്ടാക്കി അതിനേയും ചില രാജ്യങ്ങളിൽ കവടി ,മുത്തശില്പി മുതലായതിനേയും ,മറ്റുചില രാജ്യങ്ങളിൽ മരം കൊണ്ടും തൊലുകൊണ്ടും മറ്റും ഉണ്ടാക്കിയ നാണ്യങ്ങളേയും ഇപ്പൊഴും ഉപയോഗച്ചുവരുന്നുണ്ട്.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/21&oldid=150949" എന്ന താളിൽനിന്ന് ശേഖരിച്ചത്