താൾ:Gadyavali 1918.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചെയ്യാതെ കിടക്കുന്ന ഭൂമികളിൽ ഭക്ഷ്യസാധനങ്ങൾ ഉണ്ടാക്കുകയും ഇപ്പോൾ നടന്നുവരുന്ന കൃഷികളിൽ വിളവു വർദ്ധിക്കാൻ വേണ്ട പരിഷ്കാരങ്ങൾ ചെയ്കയും വസ്ത്രം മുതലായ മറ്റ് ഉപയുക്തസാധനങ്ങളെ ഉണ്ടാക്കുന്നതിനു വേണ്ടുന്ന യന്ത്രങ്ങൾ സ്ഥാപിക്കുകയും മറ്റും ചെയ്യുന്നതിനാണ് ചെയ്യുന്നതിനാണ് എല്ലാപേരും യത്നിക്കേണ്ടത്.

                                                   പണം

ഉപയുക്തസാധനങ്ങളെ ക്രയവിക്രയം ചെയ്യുന്നതിനുള്ള സൗകര്യത്തിനുവേണ്ടി സാങ്കേതികമായ വിലയോടുകൂടെ നാം തന്നെ നിർമ്മിച്ച ഒരു ഉപകരണമാകുന്നു പണമെന്ന് ഇതിനുമുമ്പിൽ പറഞ്ഞിട്ടുണ്ടല്ലൊ. ഒരു രാജ്യത്തിൽ ഈ ഉപകരണം ഇല്ലെങ്കിൽ ജനങ്ങൾ സാമാനങ്ങൾ കൈമാറ്റം ചെയ്യുന്നത് എങ്ങിനെയാണെന്ന് നമുക്ക് ആലോചിക്കാം. ഒരാശാരി കുറെ മുണ്ടിന്നാവശ്‍യമായിട്ട് ഒരു പെട്ടിയുണ്ടാക്കി അതുങ്കൊണ്ട് ഒരു ചാലിയന്റെ വീട്ടിൽ ചെന്നു എന്നിരിക്കട്ടെ. ചാലിയന് അപ്പോൾ പെട്ടിക്ക് ആവശ്യമില്ല. കുറെ എണ്ണ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. ആശാരി പെട്ടിയുങ്കൊണ്ട് ഒരു ചക്കാന്റെ അടുക്കൽ ചെല്ലുന്നു. അവന് പെട്ടിക്കല്ല കുറെ നെല്ലിനാണാവശ്യം. പിന്നെ ഒരു കൃഷിക്കാരന്റെ അടുക്കൽ പോകുമ്പോൾ അവൻ പെട്ടി വാങ്ങി കുറെ നെല്ലുകൊടുത്തു എന്നിരിക്കട്ടെ. ആശാരി നെല്ലുകൊടുത്ത് ചക്കാനോട് എണ്ണയും എണ്ണകൊടുത്ത് പകരം ചാലിയനോട് മുണ്ടും വാങ്ങുന്നു. പണമില്ലാത്ത രാജ്യത്തിൽ ക്രയവിക്രയം അസാദ്ധ്യമല്ലെങ്കിലും അതു വളരെ ദുർഘടവും ബുദ്ധിമുട്ടും, കാലദുർവ്യയവുങ്കൊണ്ട് വേണ്ടിവരുന്നതുമാണെന്ന് ഈ ഉദാഹരണംകൊണ്ട് സ്പഷ്ടമാകുന്നുണ്ടല്ലൊ. പണമെന്നൊരു വസ്തു ഉള്ളതുകൊണ്ട് ഇപ്പോൾ ആശാരിക്ക് മുണ്ടിനാവശ്യമുണ്ടെങ്കിൽ അവനുണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/20&oldid=151101" എന്ന താളിൽനിന്ന് ശേഖരിച്ചത്