യല്ലൊ. മനുഷ്യനു ഉപയോഗമുള്ളതും ക്രയവിക്രയയോഗ്യവുമായ പദാർത്ഥങ്ങളാകുന്നു ധനം. ധനശാസ്ത്രസംബന്ധമായ വാദങ്ങൾ മുഴുവൻ നല്ലവണ്ണം മനസ്സിലാകുന്നതിന് ഇതു എല്ലാവരും ഒാർമ്മവയ്ക്കേണ്ടതാണ്.
ധനത്തിന്റെ സ്വഭാവം ഇതാണെന്നു സൂക്ഷ്മമായി ധരിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം? ഇതുകൊണ്ട് ദ്രവ്യം സമ്പാദിക്കുന്നതിനോ സമ്പാദിച്ചാൽ അതു രക്ഷിക്കുന്നതിന്നോ വിശേഷിച്ച് വല്ല സൗകര്യവും ഉണ്ടാകുന്നതാണോ? ംരം രണ്ടു കാര്യമല്ലെ മനുഷ്യന് മുഖ്യമായി ആലോചിപ്പാനുള്ളത് എന്നു ചിലർക്ക് തോന്നുമായിരിക്കാം. എല്ലാപേരും അവരവരുടെ കാര്യം മാത്രമേ ആലോചിക്കേണ്ടുവെങ്കിൽ ഈ ആക്ഷേപത്തിന്ന് സമാധാനം ഒന്നും പറയുവാനില്ല. ഒരുത്തന്റെ കയ്യിൽ ആയിരം ഉറുപ്പിക ഉണ്ടായാലും മൂവ്വായിരപ്പറ നെല്ലുണ്ടായാലും അവന്റെ കാര്യം മാത്രം സംബന്ധിച്ചിടത്തോളം യാതൊരു വ്യത്യാസവുമില്ല. എന്നാൽ ഒരു രാജ്യത്തിന്ന്ധനസമൃദ്ധി വരുത്തുവാൻ എല്ലാപേരും യത്നിക്കേണ്ടതാണെങ്കിൽ ധനത്തിന്റെ സൂക്ഷ്മമായ സ്വഭാവം അറിയുന്നത് വളരെ ആവശ്യമാണ്. എന്തുകൊണ്ടെന്നാൽ ഒരു രാജ്യത്തിന്റെ അഭിവൃദ്ധിക്ക് അതിൽ ഉറുപ്പിക മുതലായ നാണ്യങ്ങളെ അല്ല ഉപയുക്തസാധനങ്ങളെയാണ് വർദ്ധിപ്പിക്കുവാൻ നാം ഉത്സാഹിക്കേണ്ടത്. ഭൂമിയിൽ ഇപ്പോൾ നാണ്യങ്ങളിൽ പകുതിയെ ഉണ്ടായിരുന്നുള്ളു എങ്കിൽ അതുകൊണ്ടു ജനങ്ങൾക്ക് ഒരു വലിയ ബുദ്ധിമുട്ടുണ്ടാകുന്നതല്ല. എന്നാൽ ഭൂമിയിൽ ഇപ്പോൾ ഉണ്ടാകുന്ന ഭക്ഷണസാധനങ്ങൾ ഒന്ന് പകുതിപ്പെട്ടു എങ്കിൽ അനേകലക്ഷം ജനങ്ങൾ പട്ടിണിയാകുമെന്ന് നിശ്ചയമാണല്ലോ.മഴയില്ലാതെ ഭക്ഷണസാധനങ്ങൾ കുറവാകുമ്പോഴാണ് ക്ഷാമം ഉണ്ടാകുന്നത്. പണത്തിന്റെ വലിവുകൊണ്ടു മാത്രം ജനങ്ങൾ പട്ടിണിയാകുന്നതല്ല. അതുകൊണ്ട് അവരവരുടെ നാടുകളിൽ നാണ്യങ്ങളെ വർദ്ധിപ്പിക്കാനല്ല ജനങ്ങൾ ഉത്സാഹിക്കേണ്ടത്. കൃഷി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.