താൾ:Gadyavali 1918.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-൧൪-


മേല്പറഞ്ഞ സംഗതികളെകൊണ്ട് ഉപയുക്തപദാർത്ഥങ്ങളെല്ലാം ധനമെന്നാണ് സാധിക്കുന്നത്.അങ്ങനെയാണെങ്കിൽ മനുഷ്യനു ഉപയോഗമുള്ളതാണെന്നു തന്നെയല്ല ജീവധാരണം ചെയ്യാൻപോലും അവശ്യം വേണ്ടതായ ‍ജലം,വായു,അഗ്നി മുതലായവയേയും ധനമെന്നു പറയേണ്ടതല്ലേ?ഇതെല്ലാം ധനമാണെങ്കിൽ ഇതിനെ സംബന്ധിച്ചിടത്തോളം ധനികനം ദരിദ്രനും തമ്മിൽ എന്താണ് ഭേദം?ആണ്ടിൽ രണ്ടായിരപ്പറ നെല്ല് പാട്ടമുള്ളവൻ‌ ആയിരപ്പറ നെല്ല് പാട്ടമുള്ളവനേക്കാൾ ഇരട്ടി ധനമുള്ളവനാണെന്ന് നമ്മൾ പറയാറുണ്ട്.അങ്ങിനെ പറയുന്നത് ശരിയായിട്ടുള്ളതുമാണ്.എന്നാൽ രണ്ടടുപ്പിൽ പൂട്ടുവാൻ തീയുള്ളവൻ ഒരടുപ്പിൽ പൂട്ടുവാൻ തീയുള്ളവനേക്കാൾ ധനവാനാണെന്ന് ബുദ്ധിഭ്രമം ഇല്ലാത്തവരാരും പറകയില്ല.അതുകൊണ്ട് ഉപയോഗിത മാത്രമല്ല,ധനത്തിന്റെ ലക്ഷണം.മനുഷ്യപ്രയത്നമോ ,ധനവ്യയമോ കൂടാതെ ആവശ്യമുള്ളിടത്തോളം കിട്ടുന്ന സാധനങ്ങൾ എത്രതന്നെ ഉപയോഗമുള്ളവയാണെങ്കിലും ധനമാണെന്നു പറവാൻ പാടില്ല.എന്നാൽ ശുദ്ധജലം കുറവായും ,ജനങ്ങളുടെ ആവശ്യത്തിന് വേണ്ടത് ദൂരദേശങ്ങളിൽനിന്ന് കൊണ്ടുവരേണ്ടതായും ഉള്ള മദ്രാസ് മുതലായ പട്ടണങ്ങളിൽ വെള്ളത്തിന് വിലകൊടുക്കേണ്ടതായി വരുന്നു.അങ്ങിനെയുള്ള ദിക്കുകളിൽ വെള്ളത്തെയും ധനത്തിന്റെ കൂട്ടത്തിൽ ഗണിക്കേണ്ടതാ​ണെന്ന് സ്പഷ്ടമാണല്ലോ.അതുപോലെതന്നെ സാധാരണ കാലങ്ങളിൽ വളരെ കന്നുകാലികളുള്ളവൻ ധനികനാണ്.എന്നാൽ കൃഷി അസാദ്ധ്യമായ ക്ഷാമകാലങ്ങളിൽ കന്നുകാലികളെ ആവശ്യമില്ലാത്തതിനാൽ അങ്ങിനെയുള്ള കാലങ്ങളിൽ എത്ര കന്നുകാലികളുള്ളവനേയും ധനികനെന്നു പറവാൻ പാടില്ല.

അതുകൊണ്ട് എത്രതന്നെ ഉപയോഗമുള്ളവയാണെങ്കിലും കൊടുത്താൽ വിലകിട്ടാത്ത സാധനങ്ങൾ ധനമല്ലെന്നുവരുന്നു.ഇപ്പോൾ ധനമെന്നുവച്ചാൽ എന്തെന്നുള്ളതു സ്പഷ്ടമാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/18&oldid=151313" എന്ന താളിൽനിന്ന് ശേഖരിച്ചത്