Jump to content

താൾ:Gadyavali 1918.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

_൧൧൨_

സാധിക്കു. അതുകൊണ്ട് അവയുടെ സ്വഭാവം കാണിപ്പാൻ
മാത്രം കുറെ ഉദാഹരണങ്ങളെ ഇവിടെ പറയാം വദനതാ
രേശൻ" നീലതോയദകചേ എന്നും മററും സംസ്കൃതത്തി
ൽ സാധുവാണെന്നുവച്ച് 'വദനതിങ്കൾ' 'നീലതഴകുഴലി' എ
ന്നും മററും ഭാഷയിൽ പ്രയോഗിച്ചാൽ കർണ്ണശൂലംതന്നെ. ഭാ
ഷയിൽ "വദനത്തിങ്കൾ" 'നീലത്തഴക്കുഴലി' എന്നായിരിക്ക
ണം "മന്മഥകഥാഗന്ധം ഗ്രഹിക്കാത്തവൾ താനൊ” "മന്നി
ൽ വാനവനോടീവണ്ണമരുളി” ഇവിടെ 'വൾ, 'ന്നിൽ' എ
ന്നത് ഗുരുവാക്കിയത് അഭംഗിയാണ്. അതുപോലെതന്നെ
"പോർക്കളത്തിൽ ജയമാർന്നുമേവിടും” എന്നതിൽ "ത്തിൽ"
എന്നത് ലഘുവാക്കിയതും അഭംഗിയാണ്. നവീനസമ്പ്രദാ
യപ്രകാരം ഇങ്ങിനെ പലസംഗതികളിൽ നിഷ്കർഷചെയ് വാ
നുണ്ട്.
നമ്പൂരിപ്പാട്ടിലെ ശ്ലോകങ്ങൾ കേൾക്കുമ്പോൾ ഒരു പ്രത്യേ
കസുഖം തോന്നുന്നതിന്നു മറ്റൊരുകാരണം അദ്ദേഹത്തിന്റെ
പ്രാസപ്രയോഗമാണ് . സാധാരണകവികൾ ശ്ലോകത്തിലും
മറ്റും രണ്ടാമത്തെ അക്ഷരത്തിൽ മാത്രമെ പ്രാസംവരുത്താ
റുള്ളു. കർണ്ണസുഖത്തെ സം‌ബന്ധിച്ചിടത്തോളം ഇതുകൊണ്ട്
വലിയ ശ്ലോകങ്ങളിൽ പറയത്തക്കതായ ഫലപ്രാപ്തിയൊന്നു
മില്ല. നമ്പൂരിപ്പാട് അനുപ്രാസത്തെ ആണ് അധികം ദീക്ഷി
ച്ചിരിക്കുന്നത് . "പത്മജാതാത്മജായേ ” "അമ്പൊത്തുസമ്പ
ത്തുമേ” , “വിശിഖാംഭോധൌവിശാലേക്ഷണേ” എന്ന പാ
ദാന്തത്തിലും“കോടക്കാർവ്വർണ്ണനോടക്കുഴലോട് ”"ശൈലാത്മ
ജാഭജനമോജനമോഹനാംഗി ” എന്ന പാദമദ്ധ്യത്തിലും മ
റ്റുമുളള പ്രാസത്തിന്നാണ് അദ്ദേഹം അധികം നിഷ്കർഷിക്കു
ന്നത്.
" ചോപ്പും ചോരത്തിളപ്പും ചൊകചൊക വിലസിത്തത്തു
മത്തപ്തതങ്കക്കോപ്പം കൊണ്ടൽക്കറുപ്പുള്ളണി കുഴലുമണിത്തി
ങ്കളും തിങ്ങൾതോറും " ഇങ്ങിനെ പദാരംഭത്തിലും ഉള്ള അക്ഷ
രങ്ങളുടെ ഐക്യംകൊണ്ടാണ് അദ്ദേഹം സവിശേഷമായി











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/116&oldid=159930" എന്ന താളിൽനിന്ന് ശേഖരിച്ചത്