ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൧൧൩-
- കർണ്ണസുഖം ജനിപ്പിക്കുന്നത്. ഈ വിദ്യയില്ലാത്തതായിട്ട് അ
- ദ്ദേഹം ഒരു ശ്ലോകമെങ്കിലും ഉണ്ടാക്കീട്ടുണ്ടോ എന്നു സംശയ
- മാണ് . നമ്പൂരിപ്പാട്ടിലെ കവിതയിലെല്ലാം ഹാസ്യരസമാണ്
- പ്രധാനം . കേൾക്കുമ്പോൾ ചിരിക്കത്തക്കതായിട്ട് ഒരു പൊ
- ടിക്കയ്യില്ലാത്തശ്ലോകം അദ്ദേഹം ഉണ്ടാക്കീട്ടുണ്ടെന്നു തോന്നു
- ന്നില്ല . ഇതുകൊണ്ട് ചിലപ്പോൾ മറ്റുരസങ്ങൾക്ക് ന്യുനത
- വരികയും ചെയ്യുന്നുണ്ട് . എന്തായാലും ഫലിതംകൂടാതെ സം
- സാരിപ്പാനും കവിതയുണ്ടാക്കാനും അദ്ദേഹത്തിന്നു പ്രയാസ
- മാണ് . വിഷയം എന്തായാലും അദ്ദേഹം ചിരിക്കാൻ വഴിയു
- ണ്ടാക്കും . അദ്ദേഹത്തിന്റെ കവിത വായിച്ചിട്ടുള്ളവർക്കു ഇത്
- അനുഭവമായിരിക്കും . അതുകൊണ്ട് ഇവിടെ ഉദാഹരണമൊ
- ന്നും ചേർക്കുന്നില്ല . നമ്പൂരിപ്പാട് വളരെ നിഷ്കളങ്കനായ ഒരാ
- ളായിരുന്നു . എടപെടുംതോറും എല്ലാവർക്കും അദ്ദേഹത്തെക്കു
- റിച്ചു സ്നേഹവും വർദ്ധിച്ചുവരുന്നതാണ് . അദ്ദേഹം പലരെക്കു
- റിച്ചും ശകാരമായി ശ്ലോകങ്ങൾ ഉണ്ടാക്കീട്ടുള്ളതിനാൽ ചില
- ർക്കു അദ്ദേഹത്തോട് മുഷിച്ചിലുണ്ടായിരുന്നു എങ്കിലും അദ്ദേഹ
- ത്തെക്കണ്ട് കുറേനേരം സംസാരിച്ചാൽ ആ കവിതയുണ്ടാക്കി
- യത് ദുഷ്ടവിചാരത്തിന്മേലല്ല, നേരംപോക്കിന്നു മാത്രമായിട്ടാ
- ണ് എന്നു ബോദ്ധ്യംവന്നു അവരുടെ മുഷിച്ചിൽ തീർന്നുപോ
- കുന്നതാണ്.
- മലയാളത്തിലെല്ലാം ഇത്ര പ്രസിദ്ധിയുള്ള ഈ മഹാകവിയു
- ടെ യാതൊരുകൃതിയും ഇതുവരെ പ്രസിദ്ധപ്പെടുത്തീട്ടില്ല. അ
- ദ്ദേഹത്തിന്റെ കൃതികളിൽ ചിലത് ഞങ്ങളുടെ കയ് വശത്തിൽ
- കിട്ടീട്ടുണ്ട് . വേറെ ചിലതുകൂടി ഇല്ലത്തുകിടപ്പുണ്ടെന്നു ഒരു വ
- ർത്തമാനം കേട്ടു . അതുകളേയുംകൂടി സമ്പാദിപ്പാൻ ഉഝാഹി
- ക്കുന്നുണ്ട്. ഈ കൃതികൾ ഒന്നെങ്കിലും മുഴുവനായിട്ടില്ല . അ
- വയെ ഉണ്ടാക്കികിടക്കുന്നമട്ടിൽ കഴിയുന്നതും വേഗത്തിൽ പ്ര
- സിദ്ധപ്പെടുത്തുവാൻ വിചാരിക്കുന്നുണ്ട് . പല ചില്ലറക്കവിത
- കളും ഊഞ്ഞാൽപാട്ടും കൂരിയാറ്റപ്പാട്ടും മറ്റും ഉണ്ടാക്കി പ്ര
- സിദ്ധപ്പെടുത്തുന്ന ഈ കാലത്തു ഈ മഹാകവിയുടെ കൃതി
- ൧൫ *
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.