താൾ:Gadyavali 1918.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

_൧൧൧_

ച്ചേർന്നപോലെ യോജിപ്പ് വരുമ്പോളാണ് മണിപ്രവാളത്തി
ന് ശുദ്ധിയുണ്ടാകുന്നത് എന്നു മാത്രമേ ഇവിടെ പറയുന്നുള്ളു.
ഈ കാർയ്യത്തിലുള്ളനിഷ്കർഷയാണ് മകൻനംമ്പൂരിപ്പാട്ടിലെ
കവിതയുടെ ഒരു പ്രധാനഗുണം.
കർണ്ണസുഖത്തെ ഉണ്ടാക്കുന്നതിനുള്ള നിഷ്കർഷ മറ്റൊരുകവി
യും അദ്ദേഹത്തെപ്പോലെ ചെയ്തിട്ടില്ല . അതുകൊണ്ട് അദ്ദേഹ
ത്തിന്റെ കവിതയിലുള്ളതുപോലെ പദങ്ങൾക്ക് സ്നിഗ്ദ്ധ
തമറ്റാരുടേതിലും കാണുവാൻ പ്രയാസം . അവിളംബോച്ചാ
രണത്തിന്ന് സുകരമാകുംവണ്ണം പദങ്ങളെ ഘടിടിപ്പിക്കുമ്പോ
ളാണ് അതുകൾക്ക് സ്നിഗ്ദ്ധത ഉണ്ടാകുന്നത് . ഭാഷയുടെ സ്വ
ഭാവത്തെ അനുസരിച്ച് വേണ്ടിടത്തെല്ലാം അക്ഷരങ്ങൾക്ക്
ദ്വിത്വംവരുത്തുകയും അർദ്ധാക്ഷരസംയുക്തമായ അക്ഷരങ്ങൾ
ക്ക് മുകളിൽ വരുന്ന അക്ഷരങ്ങളുടെ സ്വഭാവംപോലെ ഗുരു
ലഘുത്വം കല്പിക്കുകയുമാകുന്നു
നക്രതുണ്ഡി , എന്നപദങ്ങളെ സാധാരണയായി മലയാള
ത്തിൽ ചന്ദ്രക്കല , നക്രത്തുണ്ഡി , എന്നാണ് ഉച്ചരിക്കുന്നത്.
അതുകൊണ്ട് സംസ്കൃതത്തിൽ ദ്വിത്വം വേണ്ടാത്തടുത്തുകൂ
ടി ഭാഷയിൽ ദ്വിത്വം വേണലെന്നു സ്പഷ്ടമാകുന്നു . ഭാ‍ഷയു
ടെ ഈ സ്വഭാവത്തെ അനുസരിക്കാതെ കവിതയുണ്ടാക്കുന്ന
ത് ശ്രവണസുഭഗമാവാൻ പാടില്ല . അതുപോലെതന്നെ ൽ ,
ൾ , എന്ന അർദ്ധാക്ഷരങ്ങളോടു കൂടിയ ഹൃസ്വാക്ഷരങ്ങൾ, മു
കളിൽ ചില അക്ഷരങ്ങൾവരുമ്പോൾ ലഘുക്കളുമാവും . സം
സ്കൃതത്തിൽ ഇങ്ങിനെ വരുന്നതെല്ലാം ഗുരുവായിരിക്കും . അ
തിനെ അനുസരിക്കുകകൊണ്ടാണ് ഭാഷാകവിതയിൽ ചില
പ്പോൾ ഈ തെറ്റുവരുന്നത്  ; ഈവക സംഗതികളിൽ നം
പൂരിപ്പാട്ടിലേക്കുണ്ടയിരുന്ന നിബന്ധനകൾക്ക് അവസാന
മില്ല . അവയെ മുഴുവൻ ഇവിടെ പറവാൻ അസാദ്ധ്യമാണ്.
മുഴുവൻ ഓർമ്മവയ്പാനും ധരിപ്പാൻകൂടിയും പ്രയാസം . അദ്ദേ
ഹത്തോടുകൂടി എടപെട്ടാലെ മുഴുവൻ അറിവാനും അതുകൊ
ണ്ട് കവിതയ്ക്കുണ്ടാകുന്ന സുഖം അനുഭവിക്കാനും പൂർണ്ണമായി











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/115&oldid=159929" എന്ന താളിൽനിന്ന് ശേഖരിച്ചത്