Jump to content

താൾ:Gadyavali 1918.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൧൦൭-

കൊടുങ്ങല്ലൂരിലായിരുന്നു താമസിച്ചിരുന്നത്. അവിടെവച്ച് ധ
നുമാസം ൨൪ാം നു വസൂരിയിലകപ്പെട്ടു. ദീനം വൈശഷ്യമം
ആകമെന്ന് ആദ്യം ആരും ശങ്കിച്ചിരുന്നില്ല എന്നാൽ അദ്ദേ
ഹം സ്വതെ അശക്തനും ഉദര രോഗിയുമായിരുന്നതിനാൽ
ആ രോഗം ഇങ്ങിനെ വ്യസനകരമായി പർയ്യവസാനിച്ചു. അ
ദ്ദേഹത്തിന്റെ യോഗ്യത അറിഞ്ഞു കൊണ്ടാടുന്നതിലുള്ള അ
വസ്ഥയും അദ്ദേഹത്തിന്റെ പേരിൽ ഭ്രതൃസ്നേഹവുമുള്ള കൊ
ടുങ്ങല്ലൂർ തമ്പുരാക്കന്മാരായിരുന്നു അദ്ദേഹത്തെ ശുശ്രൂഷിച്ചി
രുന്നത്. അതുകൊണ്ട് അവസാനകാലത്തിൽഅദ്ദേഹത്തിന്
മനുഷ്യപ്രയത്നംതൊണ്ട് നിവാർയ്യങ്ങളായ ശല്യങ്ങളൊന്നും
ഉണ്ടായിട്ടില്ല. ഊർദ്ധ്വൻ വലിക്കുന്നതുവരെ നല്ലബോധമുണ്ടാ
യിരുന്നതിനാൽ വളരെ ഈശ്വരസ്മരണയോടുകൂടിയാണ് മ
രിച്ചത്.
ഈ സംഗതിയെപറ്റി തല്കാലം ഞങ്ങൾ എന്തുപറയേണ
മെന്നറിയുന്നില്ല. പതിനഞ്ച് കൊല്ലത്തോളം അദ്ദേഹത്തെക്കു
റിച്ച് നിഷ്കളങ്കമായ ബഹുമാനത്തോടും സ്നേഹത്തോടുംകൂടി
കഴിഞ്ഞിട്ട് ഞങ്ങൾക്ക് അദ്ദേഹം മരിച്ചുപോയി എന്ന് മന
സ്സുകൊണ്ട് ഇതുവരെ തികച്ചും സങ്കല്പിക്കാറായിട്ടില്ല. അതു
കൊണ്ട് അദ്ദേഹത്തേയും അദ്ദേഹത്തിന്റെ കവിതയേയും കു
റിച്ച് ഇനി ഒരിക്കൽ വിസ്താരമായി പറഞ്ഞുകൊള്ളാം. കു
ഞ്ഞിക്കുട്ടൻതമ്പുരാൻ തിരുമനസ്സുകൊണ്ട് ഈ മരണത്തെപ്പ
റ്റി ഞങ്ങൾക്ക് എഴുതിയയച്ചതിൽ നിന്ന് രണ്ട് സംഗതി മാ
ത്രം ഇവിടെ ചേർക്കുന്നു.
“നമ്പൂരിപ്പാട്ടിലെ ജാതകം ഉണ്ടാക്കി എഴുതിയപ്പോൾ
കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാൻ എന്നു പ്രസിദ്ധനായ
കവിത്വാദി പല ഗുണങ്ങളുണ്ടാകുമെന്നു പറഞ്ഞിട്ട് ഒടുവിൽ
സർവകാർയ്യങ്ങളിലും മന്ദതയും എന്നു പറഞ്ഞിട്ടുള്ളത്
മിക്കവിഷയത്തിലും ഒത്തു കണ്ടിട്ടുണ്ടെങ്കിലും പരലോകനിർയ്യാണ
കാർയ്യത്തിൽ മാത്രം മലയാളികളുടെ ഭാ











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/111&oldid=159925" എന്ന താളിൽനിന്ന് ശേഖരിച്ചത്