താൾ:Gadyavali 1918.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൧൦൮-

ഗ്യക്ഷയംകൊണ്ട് കുറച്ചു തെറ്റിപ്പോയി എന്ന് സങ്കടത്തോ
ടുകൂടി പറയേണ്ടിയിരിക്കുന്നു......ഇദ്ദേഹം വസൂരിദീനത്തി
ലകപ്പെടുന്ന ദിവസം "രസികരഞ്ജിനീ” നാടകയോഗക്കാർക്കു
ണ്ടാക്കിക്കൊടുത്ത താഴെയെഴുതിയ പദ്യമാകുന്നു സ്വയംകൃത
മായ ചരമശ്ലോകമെന്നു പറയേണ്ടത്.
അയ്യോനല്ലൊരരങ്ങണഞ്ഞഭിനയത്തിന്നൊത്തകാലോചിത
ക്കയ്യോരോന്നുതുടർന്നുനല്ലനടനെന്നാപ്പേരുകേൾപ്പാനഹം
പീയൂഷാം ശുകലാകലാപതനേഭഭക്തപ്രിയേനിൻക്രപാ
പീയൂഷത്തിനുകൈതൊഴുന്നുജഗദാലംബേകുരംബേശ്വരി"
വസൂരിദീനം കണ്ടുതുടങ്ങിയ ദിവസം ചില കുട്ടികളുടെ
നിർബന്ധത്തിന്മേൽ ഉണ്ടാക്കിക്കൊടുത്തതായ ഒരു പാട്ടി
ന്റെ ചില ഭാഗങ്ങളും താഴെ ചേർക്കുന്നു.
കണ്ണനുണ്ണികരഞ്ഞീടൊല്ലെ-കഷ്ടമീവണ്ണം
കണ്ണുനീരൊലിപ്പിച്ചീടൊല്ലെ
വെണ്ണപാലിപ്പാപ്പംറൊട്ടിതിണ്ണമിവശെരിക്കെട്ടി
അണ്ണനുള്ളതിലിരട്ടിഎണ്ണിയേകാമന്റെകുട്ടി
ഇനിയുംക്റച്ചുകൂടിഉണ്ടെന്നുകേട്ടു......ഞങ്ങൾക്ക്കിടീല്ല.

ചരമശ്ലോകങ്ങൾ

കൊണ്ടാടിശ്രോത്രപേയാലമവചനസുധാ
ദാനദക്ഷൻകവീന്ദ്ര
ർക്കുണ്ടായാവെണ്മണിക്ഷ്മാസുരനജമഹിഷീ
സൽകദംബങ്കദംബൻ
അണ്ടോർനാട്ടിന്നുപോയാനുലകിലിനിനൃണാം
പായസംപാൽക്കുഴമ്പീ
രണ്ടുംനാവാഗ്രഹിക്കുംകലിയുടെകളിയി
ക്കർമ്മമേറ്റംകഠോരം
(കൊടുങ്ങല്ലൂര് കൊച്ചുണ്ണിതമ്പുരാൻ)











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/112&oldid=159926" എന്ന താളിൽനിന്ന് ശേഖരിച്ചത്