താൾ:Gadyavali 1918.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൧൦൬-

ട്ടിലെ ഒഹിപ്പിച്ചുണ്ടായ വെണ്ണീറുകൂടി ശ്മശാനത്തിൽ കിട
ന്നൊന്നു ഞെട്ടുമെന്നാണ് തോന്നുന്നത്.
മേൽ വിവരിച്ച സംഗതികളെക്കൊണ്ട് നവീനസമ്പ്രദായ
ത്തിലുള്ള കവിതയുടെ സ്വഭാവം ഏകദേശം വായനക്കാർക്കു മ
നസ്സിലായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഇങ്ങിനെ ഒരു മ
ട്ടിട്ട ഒരാൾക്ക് താൻ ഒരു വലിയ കവിയല്ലെങ്കിലും കവി സമു
ദായത്തിൽ ഒരു മാന്യസ്ഥാനത്തിന്ന് അവകാശമുണ്ട്. അ
ങ്ങനെയിരിക്കുമ്പോൾ അദ്ദേഹം ഒരു മഹാ കവിയുമായിരു
ന്നാൽ ഈ അവകാശത്തിന്ന് ബലം വളരെ അധികമാവു
മെന്ന് നിശ്ചയമാണല്ലൊ. ഇതാണ് വെണ്മണി അച്ഛൻ ന
മ്പൂരിപ്പാട്ടിലെ അവസ്ഥ. അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാർ
വളരെയുണ്ട്. അവരിൽ ചിലർ അദ്ദേഹത്തെക്കാൾ വലിയ
കവികളുമാണ്. എന്നാൽ അവർ കവിതകൊണ്ട് സമ്പാ
ദിച്ചിട്ടുള്ള യശസ്സിൽ ഒരു ഓഹരിക്ക് അദ്ദേഹം എന്നം അവ
കാശിയായിതന്നെയിരിക്കും. ഇതിനു പുറമെ മലയാളസാ
ഹിത്യം അദ്ദേഹത്തിന് കുറെകൂടി കടപ്പെട്ടിട്ടുണ്ട്. ഇപ്പോൾ
കവികൾക്ക് ഈ പുതിയമട്ട് പിന്തുടർച്ച അവകാശമായി
കൊടുത്തിട്ടുള്ളതിനു പുറമെ അദ്ദേഹത്തിന്റെ കവിതാവാസ
നയെ തന്റെ പുത്രന്മാരായ മകൻ നമ്പൂരിപ്പാട്ടിലേക്കും കൊ
ടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പരാൻ തിരുമനസ്സിലേക്കും പ്രദാ
നം ചെയ്തിട്ടും ഉണ്ട്.

൨൧. വെണ്മണി കദംബൻ

നമ്പൂരിപ്പാടു

൧. ഭഷാകവിശ്രേഷ്ഠനായ വെണ്മണിമകൻനമ്പൂരിപ്പാ
ട് ഈ മാസം ൨ാം നു രാത്രി ഒരുമണിക്ക് പരലോകപ്രാപ്ത
നായ വിവരം ഞങ്ങൾ എത്രയും വ്യസനത്തോടുകൂടി വായന
ക്കാരെ അറിയിക്കുന്നു. അദ്ദേഹം രണ്ടു നാലും മാസമായിട്ട്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/110&oldid=159924" എന്ന താളിൽനിന്ന് ശേഖരിച്ചത്