ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൧൦൦-
- മാണെന്നും.ഇന്നതുസ്വാഭാവികവിരുദ്ധമാണെന്നും തീർച്ചയാ
- ക്കുവാൻ പാടില്ല.പക്ഷിമൃഗാതികൾ വിശേഷബുദ്ധിയില്ലാ
- ത്തവയാകയാൽ സ്വഭാവത്തെ അനുസരിക്കുന്നതാകകൊ
- ണ്ട് അവയുടെ പ്രവർത്തികൊണ്ടു മാത്രമെ അതു തീർച്ചപ്പെടു
- ത്തിവാൻ പാടുള്ളു.അതുകൊണ്ട് പക്ഷിമൃഗാദികൾ സാധാ
- രണയായി രാത്രിയിൽ നേരത്തെ ഉറങ്ങുകയും അരുണോദയ
- ത്തിങ്കൽ എവുനേല്കുകയും ചെയ്യുന്നതു കാണുമ്പോൾ രാത്രി
- യാണ് ഉറക്കത്തിനുള്ള കാലമെന്നും പ്രഭാതസമയത്തിൽ എ
- ഴുനേല്കണമെന്നും ആകുന്നു ദൈവകല്പനയെന്ന് നമുക്ക് തീ
- ർച്ചയാക്കാം.
- അതുകൊണ്ട് പകൽ ഉറങ്ങുന്നത് സ്വഭാവവി
- രുദ്ധമായിട്ടുള്ളതും ആരോഗ്യഹാനികരമായിട്ടുള്ളതുമാകുന്നു നി
- ശ്ചയം തന്നെ.രണ്ടാമത് പുലർചയ്ക് ഏകദേശം അഞ്ചുമണി
- സമയത്ത് എഴുനേല്കകന്നതാണ് ശരീരത്തിന് ഗുണമെന്നും
- നിസ്സെംശയമാണ്.അഞ്ചുമണിക്ക് എഴുനേൽക്കണമെങ്കിൽ അ
- വർക്കു വേണ്ട അവസ്ഥപോലെ ഇന്ന സമയത്ത് കിടക്കേ
- ണ്ടതാണെന്നു തീർച്ചയാക്കാമല്ലോ.
- സുഖനിദ്രകിട്ടുന്നതിനുള്ള വഴികളെന്തല്ലാമാണെന്നാകു
- ന്നു ഇനി ആലോചിപ്പാനുള്ളത്.ദേഹം ആയാസപ്പെടുത്തു
- ന്നതുകൊണ്ട് അങ്ങിനെ ചെയ്യുന്നവർക്ക് ദേഹത്തേ ശ്രമപ്പെ
- ടുത്തുന്നതിന് വ്യായാമം പ്രത്യേകം ആവശ്യമായിട്ടുള്ളതും അ
- തുകൊണ്ട് സുഖനിദ്രകിട്ടുന്നതുമാകുന്നു.വയറുനിറച്ച് ഊണു
- കഴിച്ച ഉടനെ ഉറങ്ങുന്നത് ദീപനത്തിന് ദോഷകരമാണെ
- ന്നുള്ളതിനു പുറമെ ഉറക്കത്തിന്നും സുഖക്കേട് ഉണ്ടാകുന്നതാ
- ണ്.മാറത്ത് ഒരാൾ വന്നിരുന്നു എന്നും കഴുത്തിൽ പിടിച്ച്
- ഞെക്കി എന്നുമുള്ള സ്വപ്നങ്ങൾക്ക് ഇതാണ് കാരണം.
- ഊണു കഴിഞ്ഞതിന്റെ ശേഷം കിടക്കാൻ വളരെ താമ
- സിക്കുന്നതും സുഖനിദ്രയെ ഉണ്ടാക്കുന്നതല്ല.ഉറങ്ങുവാൽ
- പോകുന്ന സമയത്തിൽ നീക്കുപോക്കു വരുത്തുന്നതു സുഖനി
- ദ്രയ്ക്ക് തരക്കേടായിട്ടുള്ളതാണ്.പതിവായിട്ട് ഒരേസമയത്ത്
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.