ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൧൦൧-
- കിടക്കുകയും ഒരേസമയത്ത് എഴുനേല്കുകയും ചെയ്താൽ സാ
- ധാരണയായി ഉറക്കംവരുവാൻ താമസമോ ഉറക്കത്തിന് മ
- റ്റു വല്ല വിഘ്നമോ ഉണ്ടാകുന്നതല്ല.എതെല്ലാം പുറമെ
- മനസ്സിന്റെ തൃപ്തി സുഖനിദ്രയ്ക്കു ഒരു പ്രത്യേകകാരണമാകു
- ന്നു.നാം ചെയ്യരുതാത്തതായ കഠിന പ്രവർത്തികൾ ചെയ്യു
- ന്നതു കൊണ്ട് മനസ്സിനുണ്ടാകുന്ന ശല്യത്തെപ്പോലെ ഉറക്ക
- ത്തിന് ദോഷകരമായിട്ടുമറ്റൊന്നില്ല.ഉറക്കം വരാൻ പ്ര
- യാസമാണെന്നുതന്നെയല്ലാ ഒരു വിധം ഉറങ്ങിയാൽതന്നെ ദു
- സ്വപ്നങ്ങൾ ഉണ്ടാകുവാൻ എളുപ്പവുമാണ്.അതുപോലെ ത
- ന്നെ നാംചെയ്യേണ്ടുന്ന പ്രവർത്തികളെന്നുതന്നെയല്ല വളരെ
- ഉദാരങ്ങളായ കർമ്മങ്ങൾവല്ലതും കൂടി ചെയ്താലുണ്ടാകുന്ന കൃ
- താർത്ഥയുമ മനസ്സിന്റെ സ്വസ്ഥ്യവും അതിസുഖമായ നിദ്ര
- യെ ഉണ്ടാക്കുന്നു.
൨൦. വെണ്മണി അച്ഛൻനമ്പൂതിരപ്പാട്
- ഈയിടെ മരിച്ചുപോയ വെണ്മണി അച്ഛൻനംപൂരിപ്പാട്
- ഒരു വലിയ കവിയായിരുന്നു എന്ന് മലയാളികളിൽ മിക്കപേ
- രും കോട്ടിട്ടുണ്ടായിരിക്കാംമെങ്കിലും അദ്ദേഹം ഉണ്ടാക്കിയ കവി
- തകൾ കേട്ടിട്ടുള്ളവർ വളരേ ഉണ്ടോ എന്ന് സംശയമാണ്.
- പ്രഥമദൃഷ്ടിയിൽ ഇത് അന്യോന്യ വിരുദ്ധമാണെന്നു തോന്നു
- മെങ്കിലും യഥാർത്ഥമായിട്ടുള്ളതാകുന്നു നംപൂരിപ്പാട് ഒരു വ
- ലിയ കവിയായിരുന്നതിനു പുറമേ നവീന സമ്പ്രദായത്തിലു
- ള്ള ഭാഷാകവിതയുടെ ആദികർത്താക്കന്മാരിൽ ഒരാളും ആയി
- രുന്നു.അതുകൊണ്ടു കവിതാവിഷയത്തിൽ അദ്ദേഹത്തിന്ന്
- ഈ പ്രസിദ്ധിയുണ്ടായതിനെകുറിച്ച് അത്ഭുതപ്പെടുവാനില്ല.
- എന്നാൽ അദ്ദേഹം വളരെ ഒറ്റശ്ലോകങ്ങളുണ്ടാകീട്ടുള്ളതല്ലാ
- തെ വലിയ കൃതികൾ വളരെ ദുർല്ലഭമായിട്ടെ ഉണ്ടാക്കീട്ടുള്ളു.
- ആ കൃതികൾ തന്നെയും ഇപ്പോൾ ആരുടേയും കൈവശത്തി
- ലുള്ളതായി അറിയുന്നില്ലാത്തതിനാൽ അതുകളും തീരെ നശി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.